കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മുന്‍ മാനേജർ ബിജു കരിമീനെതിരെ കേസെടുക്കാൻ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പോലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാതീരുന്നതിനെ തുടർന്ന് മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്‍റെ ഭാര്യ ജയിഷ നൽകിയ പരാതിയിലാണ് കോടതി നടപടി.
2013ൽ ജയിഷയുടെ ഭർത്താവ് ഗൗതമൻ കരുവന്നൂർ ബാങ്കിൽനിന്ന് 5 ലക്ഷം വായ്പ എടുത്തിരുന്നു പിന്നീട് അത് അടച്ചു തീർത്തു , കുറച്ചു പണം സ്ഥിരനിക്ഷേപമായി അവിടെത്തന്നെ ഇട്ടു. 2018 ൽ ഗൗതമൻ മരിച്ചു. തുടർന്ന് 2022 ൽ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ 35 ലക്ഷം വായ്പ കുടിശ്ശിക ഉണ്ടെന്ന് അറിയിച്ചു. 2013 ,2015 ,2016 വർഷങ്ങളിലായി 35 ലക്ഷത്തിന്‍റെ വായ്പ എടുത്തെന്നാണ് അറിയിച്ചത്. ഇത് വ്യാജവായ്പ ആണെന്ന് കാണിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.