സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ഈ ആചാരം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവകാശപ്പെട്ട് ചേതന വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
