bishop

കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിഭാഗം തടഞ്ഞു. രാവിലെ ആറ് മണിയോടെ എത്തിയ ബിഷപ്പിനെ ​ഗേറ്റിന് മുന്നിൽ തന്നെ തടയുകയായിരുന്നു. ​വൻ പൊലീസ് സുരക്ഷ എത്തിയെങ്കിലും ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരുന്നതോടെ ബിഷപ്പിന് ബസലിക്കയിൽ പ്രവേശിക്കാനായില്ല.ഏകീകൃത കു‍ർബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവ‍ർ.ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാ​ഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ ക‍ുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *