കോഴിക്കോട് തോരായിക്കടവ് പാലം നിർമാണത്തിനിടെ തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി. കോൺക്രീറ്റ് പമ്പിൽ തടസം നേരിട്ടപ്പോൾ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു ഈ സമ്മർദം താങ്ങാനാകാതെയാണ് ഗർഡർ തകർന്നതെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (KRFB) പ്രൊജക്റ്റ് ഡയറക്ടർക്ക് പിഎംആർ കമ്പനി വിശദീകരണം നൽകി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പാലത്തിൻ്റെ നിർമാണത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴി ഉടൻ രേഖപെടുത്തും.തോരായിക്കടവ് പാലത്തിൻ്റെ കോൺക്രീറ്റ് നടന്ന ദിവസം പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോഴിക്കോട് തോരായിക്കടവ് പാലം തകരാൻ കാരണം കോൺക്രീറ്റ് പമ്പിങ് പ്രഷർ കൂട്ടിയതെന്ന് നിർമാണ കമ്പനി
