ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസ് ഇതുവരെ നടപടി എടുത്തിട്ടില്ല.സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രൺധാവ വ്യക്തമാക്കിയത്. എന്നാൽ കർണാടക തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കടുത്ത നടപടി ഒഴിവാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് സൂചന.