കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു കെ. സുധാകരന് പറഞ്ഞത് തമാശയാണെന്ന് വി ഡി.സതീശന്. കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി, ലീഗുമായി ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനാലാം തിയതി സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. അതോടൊപ്പം സതീശന്റെ പ്രതികരണത്തിന് പിന്നാലെ കോട്ടയം സീറ്റിനെ കുറിച്ചുള്ള തന്റെ പ്രതികരണം തമാശയാണെന്ന് കെ.സുധാകരനും തിരുത്തി.