ഹിൻഡൻബർഗ് റിപ്പോർട്ടിൻമേൽ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്സൺ മാധബി പുരി ബുച് രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 22 ന് നടക്കുന്ന പ്രക്ഷോഭത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകൾ ഘെരാവോ ചെയ്യും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സെബി ചെയർപേഴ്സൺ രാജിവെക്കണമെന്ന് കോൺഗ്രസ്
