ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി സീറ്റ് ധാരണ. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ ആണ് ലഭിക്കുക. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. അഖിലേഷിന്റെ നിർദ്ദേശമാണ് ഇത് എന്നാണ് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
ഉത്തര്‍പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. 11 സീറ്റുകള്‍ എന്നത് ഒരു നിര്‍ദേശം മാത്രമാണെന്നും ജയസാധ്യതയുള്ള കൂടുതല്‍ പേരുകള്‍ അറിയിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാമെന്നും സമാജ്വാദി പാര്‍ട്ടി പ്രതികരിച്ചു.