ഓപ്പറേഷന് താമര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തെന്ന്മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ജനശ്രദ്ധ തിരിച്ച് വിടാനുള്ള വ്യാജ ആരോപണമാണ് കെജരിവാളിന്റെതെന്ന് ബിജെപി കുറ്റപ്പെടുത്തി.ഡല്‍ഹിയിലെ എഴ് ലോകസഭാ സീറ്റുകളും 2024ല്‍ തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. ഇക്കാര്യം ബോധ്യപ്പെട്ട ബി.ജെ.പി അട്ടിമറി നീക്കങ്ങള്‍ തുടങ്ങി, 25 കോടി വീതം എം.എല്‍.എ മാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തു. സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.
ഓപ്പറേഷന് താമര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി
