ഗെലോട്ട് സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ്.രാജസ്ഥാൻ സർക്കാർ നീതിയുടെ പാതയിൽ മുന്നേറുകയാണെന്നാണ് കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലെ പുകഴ്ത്തൽ.
അതേസമയം സച്ചിൻ പൈലറ്റ് സത്യാഗ്രഹം ആരംഭിച്ചു.നേതൃത്വത്തിന്റെ മുന്നറിയിപ്പ് മറികടന്നാണ് സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ ഉപവാസ സമരവുമായി മുന്നോട്ട് പോകുന്നത്. ഉപവാസ സമരത്തിനൊപ്പം മൗനവ്രതവും ആചരിക്കും. അശോക് ഗെലോട്ട് സർക്കാരിനെതിരെയാണ് സച്ചിൻ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്.വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി, എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല എന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു.സമരത്തിൽ നിന്നും പിൻമാറണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.