കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവെച്ചു. ഇന്ത്യൻ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്മാൻ സ്ഥാനത്ത് നിന്നാണ് അദ്ദേഹം രാജിവെച്ചത്. രാജി മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് വിവാദമായത്.പ്രസ്താവന കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുo സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവെച്ചു
