.ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് രാഹുല്‍ഗാന്ധി ലോക്സഭാ സീറ്റുകള്‍ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.