സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവർത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി
