ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പാപഭാരം കഴുകി കളയണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് തൃശ്ശൂർ ജില്ലാ നേതൃ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോൽവിയുടെ ഭാരം മറികടക്കാനുള്ള സുവർണാവസരമാണ് ചേലക്കര എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുറത്തുനിന്നുള്ളവർ തോൽവിയുടെ പേരിൽ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ,തോൽവിയെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.