സമാനഹൃദയരായ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ വേണ്ടതെല്ലാം പാർട്ടി ചെയ്യുമെന്നു രാഷ്ട്രീയ പ്രമേയത്തിലൂടെ വ്യക്തമാക്കിയ കോൺഗ്രസ് മൂന്നാംമുന്നണി ബിജെപി ക്കാകും ഗുണം ചെയ്യുകയെന്നും മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാൻ മതനിരപേക്ഷ സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യത്തിന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ആഹ്വാനം.
2024 ൽ തങ്ങളെ നേരിടാൻ ആരുമില്ലെന്നു പറയുന്ന ബി ജെ പി നേതാക്കൾ അഹങ്കാരത്തിലാണ് ഇതു കോൺഗ്രസിനു മാത്രമല്ല മറ്റു കക്ഷികൾക്കും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും വെല്ലുവിളിയാണെന്നും കോൺഗ്രസ് ഈ വെല്ലുവിളി സ്വീകരിക്കുന്നു ഈ വർഷം ഒൻപത് നിയമസഭകളിലേക്കും അടുത്ത വർഷം ലോക്‌സഭയിലേക്കുള്ള തിരഞ്ഞടുപ്പ് ഇന്ത്യയുടെ ഭാവിക്ക് തന്നെ നിർണായകമാണെന്നും പ്രമേയം വ്യക്തമാക്കി.