മലബാറിൽ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്‍റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി കോഴിക്കോട് ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരൂ സര്‍ക്കാരെ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. കോഴിക്കോട് ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് സംഘര്‍ഷത്തിനിടയാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan