bgfrewq 1638793792

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടമുണ്ടായത്. ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്.  അപകട കാരണം കണ്ടെത്താൻ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *