ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മറ്റൊരു ആരോപണത്തിന്റെ പിടിയിലും. ബ്രിജ് ഭൂഷൺ
ഗുസ്തി താരത്തിന്‍റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടയിലുണ്ടായ സംഭവത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്.
പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യുപിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ദേഷ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.
ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
അതിനിടെ ഗുസ്തി താരങ്ങൾക്ക് കൂടുതൽ കായിക താരങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട്. ഐ ഒ എ അധ്യക്ഷ പിടി ഉഷ എം പി സംഭവത്തിൽ ഞടുക്കം രേഖപ്പെടുത്തി.