വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. റേഞ്ച് ഇൻസ്പെക്ടർമാർ മെയ് 30 ന് മുമ്പ് പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിലുണ്ട്. ജൂൺ മാസം മുഴുവൻ പട്രോളിംഗ് എല്ലാ ദിവസവും നടത്തും. അതുപോലെ തന്നെ സ്കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും. കൂടാതെ സ്കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെ നിരീക്ഷിക്കണമെന്നും, സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലറിലുണ്ട്.
സർക്കുലറുമായി എക്സൈസ് കമ്മീഷണർ
