വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് സംസ്ഥാന ഗവൺമെൻറ് സംഘടിപ്പിക്കുന്ന 603 ദിവസം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടികൾക്ക് ഇന്ന് തുടക്കം. ബീച്ച് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും. നവോത്ഥാന സാമൂഹിക പരിഷ്ക്കരണ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ മൂന്നു ദിവസം വീതം നീണ്ടു നിൽക്കുന്ന മഹാ കൺവെൻഷനുകൾ, ശതാബ്ദി അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പഠന കളരികളും സെമിനാറുകളും വിവിധയിടങ്ങളിൽ നടത്തും. മഹാത്മാഗാന്ധിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിശ്വാസവും ആചാരവും എന്ന വിഷയത്തിൽ സെമിനാറുകളും സംഘടിപ്പിക്കും.