ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍. അഞ്ചു മുതല്‍ പത്തു ശതമാനംവരെ ഓഹരികളാണ് വിറ്റഴിക്കുക. കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് എന്നിവയുടെ
ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോസ് സെയില്‍ വഴിയായിരിക്കും ഓഹരികള്‍ കൈമാറുക.