പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍നിന്ന് ലാഭവിഹിതമായി സര്‍ക്കാരിന് 6,113 കോടി രൂപ ലഭിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് കമ്പനി കൈമാറിയത്. 150 ശതമാനമായിരുന്നു ഡിവിഡന്റ്. ഓഹരിയൊന്നിന് 15 രൂപ വീതമാണ് കൈമാറുക. അതായത് റെക്കോഡ് തിയതിയായ നവംബര്‍ 16ന് കോള്‍ ഇന്ത്യയുടെ 100 ഓഹരികള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് 1,500 രൂപ ലഭിക്കും. പൊതുമേഖലയിലെ മഹാരത്ന വിഭാഗത്തില്‍പ്പെട്ട കോള്‍ ഇന്ത്യ വര്‍ഷംതോറും മികച്ച ലാഭവിഹിതം നല്കുന്ന കമ്പനികളിലൊന്നാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഒമ്പത് ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. മുന്‍ സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് 17 രൂപയാണ് നല്‍കിയത്. 230 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.