ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണില്‍ നിന്നുള്ള ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഓഫറായ സിട്രോണ്‍ ഇ3 നിലവില്‍ ലൈവ്, ഫീല്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തേതിന് 6.16 ലക്ഷം രൂപയും രണ്ടാമത്തേതിന് 7.38 ലക്ഷം രൂപയും (1.2 എല്‍ എന്‍എ) 8.25 ലക്ഷം രൂപയുമാണ് (1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍) വില. ഇപ്പോഴിതാ പുതിയ ‘ഷൈന്‍’ വേരിയന്റുമായി കാര്‍ നിര്‍മ്മാതാവ് ഉടന്‍ തന്നെ ഹാച്ച്ബാക്ക് മോഡല്‍ ലൈനപ്പ് വികസിപ്പിക്കും എന്നാണ് പുതിയ വാര്‍ത്തകള്‍. പുതിയ വേരിയന്റിന് ഏറ്റവും മികച്ച സ്ഥാനം നല്‍കും. ഫീല്‍ ട്രിമ്മിനെ അപേക്ഷിച്ച് ഏകദേശം ഒരു ലക്ഷം രൂപ കൂടുതല്‍ വില പ്രതീക്ഷിക്കുന്നു. പുതിയ സിട്രോണ്‍ ഇ3 ഷൈന്‍ വേരിയന്റില്‍ അതേ 1.2ലി, 3സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.2ലി, 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ ഉണ്ടായിരിക്കും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം നാച്ച്വറലി ആസ്പിറേറ്റഡ് ഗ്യാസോലിന്‍ യൂണിറ്റ് 82 ബിഎച്ച്പിയും 115 എന്‍എം ടോര്‍ക്കും നല്‍കുന്നു. ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ പരമാവധി 110 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.