ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ 2024 ജനുവരി 29-ന് സി3 എയര്‍ക്രോസ് മിഡ്-സൈസ് എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ ഓട്ടോമാറ്റിക് ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പിലോ 25,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. സി3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് രണ്ട് വേരിയന്റുകളില്‍ ലഭിക്കും. മാക്‌സ്, പ്ലസ് എന്നിവ. ഫീച്ചറുകളുടെ കാര്യത്തില്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, സെന്‍സറുകളുള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിംഗ്, റിയര്‍ വൈപ്പര്‍, വാഷര്‍ തുടങ്ങിയവ 7 സീറ്റര്‍ എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സിട്രോണ്‍ സി3 എയര്‍ക്രോസിന് കരുത്ത് പകരുന്നത്. ഇത് മാനുവല്‍ ഗിയര്‍ സെലക്ടര്‍ മോഡിനൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിക്കും. 109 ബിഎച്ച്പിയും 205 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നതിനാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.