ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചും ട്രെയിലര്‍ റിലീസും കൊച്ചി ലുലു മാളില്‍ നടന്നു. ചടങ്ങില്‍ വച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതി രഞ്ജിന്‍ രാജ് ഈണമിട്ട് കെ.എസ് ഹരിശങ്കര്‍ പാടിയ ‘ആരു നീ…’ എന്ന വീഡിയോ ഗാനവും യുട്യൂബില്‍ റിലീസ് ചെയ്തു. ഒപ്പം ചിത്രത്തിലെ എല്ലാ ഗാനങ്ങളും സ്‌പോട്ടിഫൈ, ആമസോണ്‍ മ്യൂസിക്, ജിയോ സാവന്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളിലും റിലീസ് ചെയ്തിട്ടുണ്ട്. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ പെട്ടതാണ് ചിത്രം. അമിത് ചക്കാലയ്ക്കല്‍ നായകന്‍ ആയി എത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ ഗുപ്ത വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരതി നായര്‍, എനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.