മലയാളികൾക്ക് ഓണസന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ചേർത്തു പിടിക്കണമെന്ന് ആണ് മുഖ്യമന്ത്രിയുടെ ഓണ സന്ദേശം. ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള വലിയ പരിശ്രമത്തിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.ദുരന്തബാധിതർക്കായി സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *