ഒരു ശാസ്ത്രകാരനില്‍ ഉറങ്ങിക്കിടക്കുന്ന കഥാകാരന്‍ ഉണര്‍ച്ചയാണ് ഈ കഥാസമാഹാരം. ഇതിലെ ഓരോ കഥകളും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലുകളാണ്. ആരും അന്യരല്ല എന്നുള്ളതാണ് ഈ കഥകള്‍ പറഞ്ഞു വെയ്ക്കുന്നത്. സ്‌നേഹത്തിന്റെ ഒരു അരുവി നമ്മളോരോരുത്തരിലേക്കും ജീവിതയാത്രയിലെ ഏതു നിമിഷത്തിലും ഒഴുകിയെത്താം. എന്റെ വിശ്വാസവും അതുതന്നെയാണ്. ഇനിയും ഒത്തിരി കഥകള്‍ എഴുതി ജയചന്ദ്രന്‍ ഹൃദയങ്ങളെ പ്രചോദിപ്പിക്കട്ടെ. മനസ്സുകളെ ജ്വലിപ്പിക്കട്ടെ. ആ കഥകളിലൂടെ നിര്‍മല സ്‌നേഹപ്രവാഹം ഈ ലോകത്തെ നനയിക്കട്ടെ. ‘ചിദഗ്‌നി’. ഡോ. ജയചന്ദ്രന്‍ വി.പി. ഗ്രീന്‍ ബുക്‌സ്. വില 266 രൂപ.