പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’ ഇതിനോടകം സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിഷ പഠാനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദിഷയുടെ 31-ാം ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. റോക്‌സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദിഷയെത്തുന്നത്. ബോള്‍ഡ് ലുക്കിലുള്ള ദിഷയെയാണ് പോസ്റ്ററില്‍ കാണാനാവുക. അതേസമയം നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഭൈരവയെന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോള്‍ പത്മയായി ദീപിക പദുക്കോണും ചിത്രത്തിലെത്തുന്നു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, അന്ന ബെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്‍ക്കിയുടെ ട്രെയ്ലറിനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 27 ന് തിയറ്ററുകളിലെത്തും.