അന്തരിച്ച പ്രശസ്ത സംവിധായകന് ഷാഹുരാജ് ഷിന്‍ഡെയുടെ അവസാന കന്നട ചിത്രമായ ചാമ്പ്യന്‍ മലയാളത്തിലേക്ക്. സച്ചിന് ധന്‍പാലും അദിതി പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്. ഒരു ഗാന രംഗത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് സച്ചിന്റെയും അദിതിയുടെയും കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്പോര്‍ട്സ് ആണ് പശ്ചാത്തലമെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ട്. ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമന്, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശര്‍മ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.