ചാലക്കുടി ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നടത്തിയ കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചത് എന്ന്പോലീസ്. സുഹൃത്തിൻ്റെ വീട്ടിൽ പ്രതിയെ എത്തിച്ച് പൊലീസ് ഈ തുക കണ്ടെടുത്തു. ബാങ്കിൽ നിന്നും കവർന്ന 15 ലക്ഷം രൂപയിൽ ഏറിയപങ്കും ബണ്ടിൽ പോലും പൊട്ടിക്കാത്ത നിലയിൽ റിജോയുടെ വീട്ടിൽ നിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു. വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കവർച്ചയിലൂടെ കിട്ടിയ പണത്തിൽ 294000 രൂപ സുഹൃത്തായ ബിനീഷിന് നൽകി എന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. റിജോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിജോ പണം തന്ന കാര്യം സുഹൃത്ത് തന്നെ നേരിട്ട് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
ചാലക്കുടി ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നടത്തിയ കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചത് എന്ന്പോലീസ്
