തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയർന്നേക്കാം. ഇടുക്കിയും വയനാടുമൊഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന ചൂടിനുള്ള യെലോ അലര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് 1.4 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.