ഇന്ത്യയില്‍ ഏഴുലക്ഷം കാറുകള്‍ വിറ്റെന്ന നേട്ടം സ്വന്തമാക്കി സെലേറിയോ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം തലമുറ സെലേറിയോ ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ചെറുകാര്‍ വിപണിയിലെ മാരുതി സുസുക്കിയുടെ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിച്ച വാഹനമാണ് സെലേറിയോ. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ പ്ലസ് എന്നിങ്ങനെ നാലു മോഡലുകളാണ് സെലേറിയോയിലുള്ളത്. പെട്രോള്‍ മോഡലിനു പുറമേ സിഎന്‍ജിയിലും സെലേറിയോ വരുന്നുണ്ട്. 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണ് സെലേറിയോക്ക്. 5,500ആര്‍പിഎമ്മില്‍ 65.7 ബിഎച്ച്പി കരുത്തും 3,500ആര്‍പിഎമ്മില്‍ പരമാവധി 89 എന്‍എം ടോര്‍ക്കും സെലേറിയോ പുറത്തെടുക്കും. സിഎന്‍ജി മോഡലിന് 5,300 ആര്‍പിഎമ്മില്‍ 56 ബിഎച്ച്പി കരുത്തും 3400ആര്‍പിഎമ്മില്‍ 82.1 എന്‍എം പരമാവധി ടോര്‍ക്കുമുണ്ട്. 5.36 ലക്ഷം രൂപ മുതലാണ് അടിസ്ഥാന വകഭേദമായ എല്‍എക്‌ഐയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസഡ് എക്‌സ്‌ഐക്ക് 7.14 ലക്ഷം രൂപയാണ് വില. വിഎക്‌സ്‌ഐ വകഭേദം മുതല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമാണ്. 6.38 ലക്ഷം രൂപ മുതലാണ് സെലേറിയോ ഓട്ടോമാറ്റിക്കിന്റെ വില വരുന്നത്. വിഎക്‌സ്‌ഐ മോഡലില്‍ മാത്രമാണ് സിഎന്‍ജി ലഭിക്കുക. വില 6.73 ലക്ഷം.