കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്ന വിമർശനവുമായി കത്തോലിക്ക മുഖപത്രം ദീപിക. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി
ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നവെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
ബി ജെ പിയുടെ ഇരട്ട നയത്തിനെതിരെ കത്തോലിക്കാ മുഖപത്രം ദീപിക
