നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 0.01 ശതമാനം വീഴ്ച്ച ഉണ്ടായെങ്കില്‍ പോലും നടപടി വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പില്‍ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ എന്‍ടിഎ അത് തിരുത്താന്‍ തയ്യാറാകണം. എന്‍ടി എ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് എട്ടിന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.