ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഷെയിന്‍ നിഗം ചിത്രം ‘ബള്‍ട്ടി’യില്‍ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. ‘ബള്‍ട്ടി’യിലെ ശന്തനുവിന്റെ ക്യാരക്ടര്‍ ഗ്ലിംപ്‌സ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തില്‍ ഉദയന്‍ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നില്‍ക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഏതാനും സിനിമകളുടെ ഭാഗമായിട്ടുണ്ട്. സെപ്റ്റംബര്‍ റിലീസായാണ് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായി ഒരുങ്ങുന്ന ‘ബള്‍ട്ടി’യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്.