ബഫര്‍ സോണ്‍ നിര്‍ണയിക്കുന്നതിനു നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അപാകതകളുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. വനത്തോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കലാണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.
വനാതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്കാണു ബഫര്‍സോണ്‍ നിശ്ചയിക്കേണ്ടതെന്നു പ്രമേയം പസാക്കി ബത്തേരി നഗരസഭ. ബഫര്‍സോണ്‍ നിര്‍ണയിക്കാന്‍ നേരിട്ട് വിവരശേഖരണം നടത്തണം. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. സുല്‍ത്താന്‍ബത്തേരി നഗരമാകെ ബഫര്‍ സോണ്‍ പരിധിയിലാണ്.
അബദ്ധങ്ങള്‍ നിറഞ്ഞതും ആര്‍ക്കും മനസിലാകാത്തതുമായ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് താമരശേരി രൂപത. ബഫര്‍സോണ്‍ റിപ്പോര്‍ട്ടിനെതിരേ നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ സമരം തുടങ്ങും. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവസാന നിമിഷംവരെ പൂഴ്ത്തിവച്ചു. ഇതിനു പിന്നില്‍ ഗുഡാലോചനയുണ്ടെന്നു സംശയിക്കുന്നു. കര്‍ഷകരെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണമെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.