ഓസ്ട്രേലിയന്‍ ഇരുചക്ര വാഹന നിര്‍മാതാവായ ബ്രിക്സ്റ്റണ്‍ ഇന്ത്യയിലെത്തി. ക്രോംവെല്‍ 1200 എക്സ്, ക്രോംവെല്‍ 1200, ക്രോസ്ഫയര്‍ 500എക്സ്, ക്രോസ്ഫയര്‍ 500എക്സ് സി, വി.എല്‍.എഫ് 1,500 ഡബ്ല്യൂ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയാണ് പുറത്തിറക്കിയത്. ക്രോംവെല്‍ 1200 ല്‍ 1,222 സി.സി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 6,500 ആര്‍.പി.എമ്മില്‍ 82 ബി.എച്ച്.പി കരുത്തും 3,100 ആര്‍.പി.എമ്മില്‍ 108 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിലുള്ളത്. വില 7,83,999 രൂപ. റെട്രോ ഡിസൈനില്‍ അര്‍ബന്‍ സ്‌ക്രാംബ്ലര്‍ വിഭാഗത്തിലാണ് ക്രോംവെല്‍ 1200 എക്സിന്റെ വരവ്. ചെറിയ മാറ്റങ്ങളുണ്ടെന്ന് ഒഴിച്ചാല്‍ എഞ്ചിനും പ്ലാറ്റ്ഫോമുമെല്ലാം ബ്രിക്സ്ടണ്‍ ക്രോംവെല്‍ 1200ന്റേത് തന്നെ. ക്രോസ്ഫയര്‍ 500 എക്സില്‍ 486 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി കരുത്തും 6,750 ആര്‍.പി.എമ്മില്‍ 43 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 4,74,799 രൂപ. ഈ മോഡലിന്റെ തന്നെ സ്‌ക്രാംബ്ലര്‍ ലുക്കിലുള്ള വാഹനമാണ് ക്രോസ്ഫയര്‍ 500 എക്സ് സി. വില 5,19,400 രൂപ. വി.എല്‍.എഫ് ടെന്നിസ് 1500ഡബ്ല്യൂവിന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 1.5കിലോവാട്ട് മോട്ടോറാണ് കരുത്തു പകരുന്നത്. 1,29,999 രൂപയാണ് ടെന്നിസിന്റെ എക്സ് ഷോറൂം വില.