◼️കേരളം പ്രളയക്കെടുതിയില്‍. ഒമ്പതു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ , പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര്‍ , പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍കോട് ജില്ലയിലെ ഹൊസ്ദൂര്‍ഗ്, വെളളരിക്കുണ്ട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് എന്നീ താലുക്കുകളിലും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. മുല്ലപ്പെരിയാര്‍, മലമ്പുഴ, കാഞ്ഞിരപ്പുഴ, തെന്മല, ഇടുക്കി കല്ലാര്‍ അടക്കമുള്ള കൂടുതല്‍ ഡാമുകള്‍ ഇന്നു തുറക്കും. ഭാരതപ്പുഴ അടക്കമുള്ള നദികള്‍ കവിഞ്ഞൊഴുകുന്ന നിലയിലാണ്. മുണ്ടക്കയം വെട്ടുകല്ലാംകുഴിയിലും കൂട്ടിക്കല്‍ കടുങ്ങയിലും ഉരുള്‍ പൊട്ടി.
◼️മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും ഷീയര്‍ സോണിന്റേയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും സ്വാധീനംമൂലം എട്ടാം തീയതിവരെ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.
◼️