സംവിധായകന്‍ അമല്‍ നീരദിന്റെ ചിത്രം ‘ബോഗയ്ന്‍വില്ല’യില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്ന ‘ബോഗയ്ന്‍വില്ല’യുടെ ഓഡിയോ റൈറ്റുമായി ബന്ധപ്പട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സോണി മ്യൂസിക് ആണ് ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ലാജോ ജോസും അമല്‍ നീരദും രചന നിര്‍വഹിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വം ആണ് അമലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *