വിപണി സാന്നിധ്യം കൂട്ടാന്‍ ഒല വിലകുറഞ്ഞ മോഡലായ ഒല എസ്.1 എയര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വാഹനത്തിന്റെ ലോഞ്ച് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഒല എസ്1 എയറിന്റെ പര്‍ച്ചേയ്‌സ് വിന്‍ഡോ ജൂലായ് 28 മുതല്‍ ഓപ്പണ്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. ഇ.വിയുടെ ഡെലിവറി ആഗസ്റ്റ് ആദ്യം മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഒല കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ജൂലായ് 28ന് മുമ്പ് തന്നെ ബുക്കിംഗ് നടത്താമെന്നും പ്രാരംഭ വിലയായ 1.09 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാമെന്നും കമ്പനി അറിയിച്ചു. പരിമിതമായ പര്‍ച്ചേസ് വിന്‍ഡോ ജൂലൈ 28നും 30നും ഇടയില്‍ തുറന്നിരിക്കും. അതിനുശേഷം വാങ്ങുന്നവര്‍ സ്‌കൂട്ടറിന് 1.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായും നല്‍കേണ്ടി വരും. 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായാണ് ഓല എസ് എയര്‍ വിപണിയിലേക്ക് എത്തുന്നത്. പൂര്‍ണ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് വരെ ഓടിക്കാനാവും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍.