ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ, ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ കോടതി ജാമ്യം അനുവദിച്ചിട്ടും താൻ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.
ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തേക്ക് വരുമ്പോൾ പുറത്ത് നാടകീയ രംഗങ്ങൾ. ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര് ജയിലിന് പുറത്ത് തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരെ ബോബിയുടെ ആരാധകർ പിടിച്ചു തള്ളി. ജയിൽ പരിസരത്ത് പടക്കം പൊട്ടിക്കാനും ബോബി ആരാധകര്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് ഇത് തടഞ്ഞു. ഓൾ കേരള മെൻസ് അസോസിയേഷനാണ് പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.