ഇന്ത്യയിലെ ആഡംബര കാറുകളുടെ ജൂലൈയിലെ വില്‍പനയില്‍ മെഴ്സിഡെസ്-ബെന്‍സിനെ പിന്നിലാക്കി ഒന്നാംസ്ഥാനം നേടി ബി.എം.ഡബ്ല്യു. ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,097 കാറുകളാണ് ബി.എം.ഡബ്ല്യു കഴിഞ്ഞമാസം ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ വിറ്റഴിച്ചത്. 2022 ജൂലൈയില്‍ വില്‍പന 932 കാറുകളായിരുന്നു. ഇക്കുറി വര്‍ദ്ധന 18 ശതമാനം. രണ്ടാംസ്ഥാനത്തായ മെഴ്സിഡെസ്-ബെന്‍സിന്റെ കഴിഞ്ഞമാസത്തെ വില്‍പന 4.5 ശതമാനം നഷ്ടത്തോടെ 1,019 കാറുകളാണ്. 2022 ജൂലൈയില്‍ കമ്പനി 1,067 കാറുകള്‍ വിറ്റഴിച്ചിരുന്നു. 92 വൈദ്യുത കാറുകള്‍ ബി.എം.ഡബ്ല്യു കഴിഞ്ഞമാസം വിറ്റഴിച്ചു. 2022 ജൂലൈയേക്കാള്‍ 18 മടങ്ങ് അധികമാണിത്. മെഴ്സിഡെസ്-ബെന്‍സ് കഴിഞ്ഞമാസം വിറ്റഴിച്ചത് 34 വൈദ്യുത കാറുകളാണ്. 2023 ജനുവരി മുതല്‍ ജൂലൈ കണക്കെടുത്താല്‍ മെഴ്സിഡെസ്-ബെന്‍സ് തന്നെയാണ് വില്‍പനയില്‍ മുന്നില്‍. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയോടെ 8,528 പുതിയ ഉപയോക്താക്കളെയാണ് കമ്പനി നേടിയത്. ബി.എം.ഡബ്ല്യു വിറ്റഴിച്ചത് 5.5 ശതമാനം വളര്‍ച്ചയോടെ 5,476 കാറുകളാണ്.