രാജ്യത്തെ ഓഫ് റോഡിംഗ് പ്രേമികള്‍ക്കായി രണ്ട് അടിപൊളി അഡ്വഞ്ചര്‍ ബൈക്കുകള്‍ ബിഎംഡബ്ല്യു പുറത്തിറക്കി. 6.5 ഇഞ്ച് ടിഎഫ്ടി ഡാഷ്ബോര്‍ഡ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി അതിശയിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ ബൈക്കുകളില്‍ ഉണ്ട്. 13.75 ലക്ഷം രൂപയ്ക്കാണ് ബിഎംഡബ്ല്യു എഫ് 900 ജിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം 14.75 ലക്ഷം രൂപയ്ക്ക് ടൂറിങ് ഓറിയന്റഡ് എഫ് 900 ജിഎസ് അഡ്വഞ്ചര്‍ കമ്പനി പുറത്തിറക്കി. പുതിയ 895 സിസി എഞ്ചിനാണ് ഇതിനുള്ളത്. എഫ് 850 ജിഎസ് ബൈക്കിന് കരുത്ത് പകരുന്ന 853 സിസി ഇരട്ട എഞ്ചിന്‍ പവര്‍ട്രെയിനിലാണ് പുതിയ രണ്ട് ബൈക്കുകളും വരുന്നത്. ഇപ്പോള്‍ കമ്പനി ഇത് 895 സിസിയായി ഉയര്‍ത്തി. തല്‍ഫലമായി, ഔട്ട്പുട്ട് 105 എച്ച്പി, 93 എന്‍എം എന്നിങ്ങനെ വര്‍ദ്ധിച്ചു. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ബുക്കിംഗ് ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഡെലിവറി 2024 ഒക്ടോബറില്‍ ആരംഭിക്കും.