വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വനം ഓഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. പന്നിയെ വെടിവെച്ചു കൊല്ലാനുള്ള ഒരു ലൈസൻസും കേന്ദ്രം നൽകേണ്ട കാര്യമില്ലെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. അപകടകാരിയായ വന്യ മൃഗങ്ങളെ കൊല്ലാൻ വനം വകുപ്പിന് അനുമതി ഉണ്ട്. യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണെങ്കിൽ പന്നിയെ വെടി വെക്കുന്നവർക്ക് പണം നൽകുന്നില്ലെന്നും കെഎസ്ഇബി യുടെ വൈദ്യുതി അനധികൃതമായി എടുക്കുന്നത് പരിശോധിക്കാൻ സംവിധാനമില്ലെന്നും ആനക്ക് എത്ര കാല് ഉണ്ട് എന്ന് പോലും അറിയാത്ത ആളാണ് വനം മന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഴിക്കടവിലെ വനം ഓഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം
