ഇന്ത്യയെന്ന കുടുംബമാണ് തന്റേതെന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പാറ്റ്നയിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇന്ത്യ സഖ്യത്തിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ച മോദിയെ ലാലു പ്രസാദ് യാദവ് പരിഹസിച്ചത്. മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്നായിരുന്നു ലാലുവിന്റെ പരിഹാസം ഇതിനു മറുപടിയായാണ് റാലിക്കിടെ മോദിയുടെ മറുപടി. കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം മോദി കാ പരിവാർ എന്നും ചേർത്തു.
ലാലു പ്രസാദിന് മറുപടിയായി ബിജെപി
