ഗവർണർക്കെതിരായ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യ മുദ്രവാക്യം വിളിയിൽ പൊലീസീൽ പരാതി നൽകി ബിജെപി. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നൽകിയത്. ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് പൊലീസിൽ പരാതി നൽകിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും, താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ പറഞ്ഞു.