ത്രിപുരയിലെ ശക്തമായ മത്സരത്തിനൊടുവിൽ 60 അംഗ സഭയിൽ 32 സീറ്റ് നേടി ബി ജെ പി ഒററയ്ക്കു ഭൂരിപക്ഷം നേടി. സഖ്യകക്ഷിയായ ഐ പി എഫ് ടി ഒരു സീറ്റിൽ വിജയിച്ചു.
മേഘാലയയിൽ തിരഞ്ഞടുപ്പിനു ശേഷം വീണ്ടും ഒത്തുചേർന്നതോടെ എൻപിപി – ബിജെപി സഖ്യത്തിനു ഭരണത്തുടർച്ച. നിലവിലെ സർക്കാരിനു നേതൃത്വം നൽകുന്ന എൻ പി പി 26 സീറ്റുമായി ഒറ്റക്കക്ഷിയായി ,ബിജെപി ക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്ങ്മ അമിത് ഷായെ വിളിച്ചു പിന്തുണ തേടുകയും, പിന്തുണ നൽകാൻ ബിജെപി തീരുമാനിക്കുകയും ചെയ്തു.
നാഗാലാൻഡിൽ 60 അംഗ സഭയിൽ എൻഡിപിപി – ബി ജെ പി സഖ്യം 37 സീറ്റിൽ വിജയിച്ചാണു ഭരണത്തുടർച്ച നേടിയത്. എൻഡിപി പി25 സീറ്റും ബിജെപി 12 സീറ്റും നേടി.