ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനും ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് കുഞ്ഞ് പിറന്നത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഒരു ഓഡി ക്യു 7 സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. പിതാവ് കരണ്‍ സിംഗ് ഗ്രോവറിനൊപ്പം കാര്‍ യാത്ര ആസ്വദിക്കുന്ന മകളുടെ മനോഹരമായ വീഡിയോ ബിപാഷ പങ്കിട്ടു. ഇന്‍സ്റ്റാഗ്രാമില്‍, ബിപാഷ തന്റെ സ്റ്റോറികളിലെ വീഡിയോ പങ്കുവെക്കുകയും ‘ദേവിയും പപ്പയും’ എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. ഏകദേശം 1.09 കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന വാഹന മോഡലാണ് ഇവര്‍ കുഞ്ഞിനായി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 84.70 ലക്ഷം മുതല്‍ 92.30 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയുള്ള ഇത് ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഇന്ത്യയിലെ മുന്‍നിര എസ്യുവിയായിരുന്നു. എസ്യുവിക്ക് 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ നിന്ന് പവര്‍ ലഭിക്കുന്നു, അതേസമയം 3.0 ലിറ്റര്‍ ഡീസല്‍ പവര്‍ മില്ലും ഓഫറിലുണ്ട്. എല്ലാ കാറുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.