web cover 3 1

ബെല്‍ അമി | അദ്ധ്യായം 3 | രാജന്‍ തുവ്വാര
ഡില്‍ഡോ പോര്‍ട്രൈറ്റ്

തൊടി നിറയെ പലതരം വൃക്ഷങ്ങളും കിളികളുമുള്ള ഈ വീട്ടില്‍ താമസിച്ചുകൊണ്ട് ഈ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചാരുമതി ഏഴു വലിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ശാന്തമായ അന്തരീക്ഷവും ഈ വലിയ വീട് നല്‍കിയ സൗകര്യങ്ങളും എന്റെ നിശ്ശബ്ദപ്രോത്സാഹനവും അവളെ നല്ലപോലെ പ്രചോദിപ്പിച്ചുകാണും. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അകന്നുകിടക്കുന്ന ഈ പാര്‍പ്പിടം ആദ്യമായി ഞാനിവിടെ താമസിച്ച ദിവസംതന്നെ എന്നെ ആസകലം കീഴ്‌പ്പെടുത്തിയിരുന്നുവെന്ന് ഞാനവളോട് പറഞ്ഞിരുന്നു. ഈ പുരയിടം വാങ്ങുന്നതിന് എന്നെ സഹായിച്ച എന്റെ പഴയ സഹപ്രവര്‍ത്തകയായ നൂതന് അതെല്ലാം അറിയാം. അവള്‍ അതെല്ലാം ചാരുമതിയോട് പറഞ്ഞിട്ടുണ്ട്. ഒരു കാമുകിയോടുള്ള പ്രണയനിഷ്ഠമായ ആസക്തിയാണ് എനിക്കീ വീടിനോടും തൊടിയോടുമുള്ളതെന്നും അവള്‍ സൂചിപ്പിച്ചതായി ചാരുമതി എന്നോട് പറഞ്ഞു. വീടിന്റെ ഇടതുവശത്തുള്ള വലിയൊരു മാവിനെക്കുറിച്ച് മുമ്പ് ഞാന്‍ വിവരിച്ചിട്ടുണ്ടല്ലോ : ഉയരത്തേക്കാള്‍ വിസ്തൃതിയാണ് അതിനെ സുന്ദരിയാക്കുന്നത്. എപ്പോഴും തലമുടിയഴിച്ച് വിരിച്ചിട്ടത്‌പോലെ തണല്‍. അതിനുചുറ്റുമായി വൃത്താകൃതിയില്‍ ചെങ്കല്ലുകൊണ്ട് കെട്ടിയ തറയില്‍ രണ്ടു ചെറിയ ഇരുമ്പ് ബെഞ്ചുകള്‍. ഇത്രയും ശാന്തമായ ഒരു സ്ഥലത്ത് ഇന്ന് വരെ ഞാന്‍ താമസിച്ചിട്ടില്ല. അതുതന്നെ ചാരുമതിയും പറയുന്നു.
ഇതെല്ലാം എന്റെ ഓര്‍മ്മയുടെ ആവര്‍ത്തനമാണെന്ന് എനിക്കറിയാമെങ്കിലും ഈ വീടിനോടുള്ള ആസക്തിമൂലമാണ് ഞാന്‍ ഇങ്ങനെയൊക്കെ ആവര്‍ത്തിച്ചു പറയുന്നത്
ചാരുമതിയെപ്പോലെ ഇങ്ങനെ ചിട്ടയായി ചിത്രമെഴുതുന്ന ചിത്രമെഴുത്തുകാരെ ഞാന്‍ കണ്ടിട്ടില്ല. കുറച്ചുദിവസം അടുപ്പിച്ചു ജോലി ചെയ്താല്‍ മിക്കവരും ജോലി മതിയാക്കി വിശ്രമിക്കും. വിശ്രമവേളകള്‍ തെരുവിലും മദ്യശാലകളിലും കടല്‍ക്കരയിലും കൂത്താടുന്നതിനാണ് എന്റെ സുഹൃത്തുക്കളില്‍ പലരും വിനിയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. രഞ്ജിത്ത് കാര്‍മാര്‍ക്കര്‍ എന്ന പ്രതിഭാശാലിയായ ചിത്രകാരന്‍ ഒരുമാസം സ്റ്റുഡിയോയില്‍ ചെലവിട്ടാല്‍ അടുത്ത മാസം ഗോവയിലെ കടല്‍ത്തീരത്ത് കിട്ടാവുന്ന ലഹരികളെല്ലാം അനുഭവിച്ച് താല്‍ക്കാലിക നിര്‍വ്വാണം പ്രാപിക്കും. രഞ്ജിത്തിനെപ്പോലെ അനേകം ഉദാഹരണങ്ങള്‍. റീത്ത മൊറീഞ്ഞോ ഒരു വലിയ ചിത്രമെഴുതിക്കഴിഞ്ഞാല്‍ ചുരുങ്ങിയത് രണ്ടു പുരുഷന്മാരെയെങ്കിലും അനുഭവിച്ചിരിക്കും. രാത്രിയില്‍ കടപ്പുറത്തിന്റെ തുറസ്സിലാണ് അവള്‍ രമിക്കാനിഷ്ടപ്പെടുന്നത്. റീത്തയുമായി വേഴ്ച്ച നടത്തിയ ചിലിയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ റോബര്‍ട്ടോ ഗാര്‍ഷ്യ അവന്റെ അനുഭവം എന്നോട് പങ്കുവെച്ചു. സംഭോഗത്തിനുമുന്‍പ് ആഹാരം കഴിക്കാന്‍ റീത്ത ഒരിക്കലും സമ്മതിക്കില്ല. സാമാന്യം കരുത്തനായ റോബര്‍ട്ടോ ആ രാത്രിയില്‍ പീഡനത്തിനു വിധേയനായി. അവന്റെ മുലക്കണ്ണ് അവള്‍ കടിച്ചു മുറിച്ചു. മൂന്ന് തവണ അവള്‍ അവന്റെ സ്ഖലനശേഷി പരീക്ഷിച്ചു. അടുത്തതായി അവനെ ഉണര്‍ത്താന്‍ ആ കാമയക്ഷി, ലസ്റ്റി വിച്ച്, എന്നാണവന്‍ വിശേഷിപ്പിച്ചത്, വദനരതിക്ക് മുതിര്‍ന്നപ്പോള്‍ റോബര്‍ട്ടോ എഴുന്നേറ്റോടി. അവനെ അവള്‍ പിന്തുടര്‍ന്നോടി. പ്രായംകൊണ്ട് റോബര്‍ട്ടോയെക്കാള്‍ മുതിര്‍ന്നവളായിട്ടും റീത്ത അവനെ പിടികൂടി. അവന്റെ അപേക്ഷ സ്വീകരിച്ച അവള്‍ ധ്വജത്തെ പരിക്കേല്‍പ്പിക്കാതെ വിട്ടുവെങ്കിലും സൂര്യനുദിക്കുന്നതിനു മുന്‍പേ ഒരു തവണ കൂടി പീഡിപ്പിച്ചു.
പിറ്റേദിവസം കടപ്പുറത്തെ മണല്‍പ്പരപ്പില്‍ ഉച്ചവരെ റോബര്‍ട്ടോയും റീത്തയും നഗ്‌നരായി ഉറങ്ങി. വെയില്‍നാളങ്ങള്‍ എത്ര ശ്രമിച്ചിട്ടും അവര്‍ ഉണര്‍ന്നില്ല. സഞ്ചാരികള്‍ ബഹളം വെച്ചപ്പോള്‍ റീത്ത ഉണര്‍ന്നു. നഗ്‌നത കൈകൊണ്ട് മറയ്ക്കാന്‍ശ്രമിച്ച് അവള്‍ എഴുന്നേറ്റോടി. നഗ്‌നനായികിടക്കുന്ന റോബെര്‍ട്ടോയുടെ ചിത്രം ലോകം മുഴുവനുമെത്തി. ആ ചിത്രം ‘വൈറല്‍’ വിഭാഗത്തിലെത്തിപ്പെട്ടതോടെ പന്ത്രണ്ടുകാരിയായ അവന്റെ മകള്‍ അവനോട് സാന്‍ഡിയാഗോയിലേക്ക് മടങ്ങിച്ചെല്ലരുതെന്ന് അപേക്ഷിച്ചു. ഭാര്യ സില്‍വാന അവളുടെ പഴയ കാമുകനെ തേടിപ്പോയി. റോബര്‍ട്ടോ ഇവിടെ ഇപ്പോള്‍ ചാരുമതി താമസിക്കുന്ന മുറിയില്‍ ഏഴുമാസം താമസിച്ചു. ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി തരപ്പെട്ടപ്പോള്‍ അവന്‍ പോയി. മുന്‍പും കുറച്ചുകാലം അവന്‍ എന്നോടൊപ്പം താമസിച്ചിട്ടുണ്ട്. പോകാന്‍ നേരം അവന്‍ എന്നോട് വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. അതിനുസാധിച്ചില്ലെങ്കില്‍ ഒരു സ്ത്രീയെ ഒപ്പം താമസിപ്പിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും പെണ്ണുങ്ങള്‍ റീത്ത അവനെ പ്രശസ്തനാക്കിയതുപോലെ എന്നെയും പ്രശസ്തനാക്കുമെന്ന് കളിവാക്കു പറഞ്ഞു.
ചാരുമതിയുടെ പുതിയൊരു സെല്‍ഫ് പോര്‍ട്രൈറ്റ് പൂര്‍ത്തിയായപ്പോള്‍ അവള്‍ അക്കാര്യം എന്നോട് ആഹ്ലാദപൂര്‍വ്വം പറഞ്ഞു. അതൊന്ന് വന്ന് കാണാമോയെന്ന് അവള്‍ എന്നോട് ചോദിച്ചു. ഞാന്‍ അവള്‍ക്കൊപ്പം അവള്‍ സ്റ്റുഡിയോയായും പാര്‍പ്പിടമായും ഉപയോഗിക്കുന്ന വിശാലമായ ആ മുറിയിലെത്തി.
അവളുടെ പച്ച നിറമുളള മുഖം ഒരു ഡില്‍ഡോക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്നു. അതിനു താഴെ തൂങ്ങിയാടുന്ന തളര്‍ന്ന മട്ടിലുള്ള രണ്ടു മുലകള്‍. ഇളം നീല പശ്ചാത്തലം സാവകാശം മഞ്ഞയിലേക്കും ചുവപ്പിലേക്കും പരക്കുന്നു.
എത്രനേരം ആ ചിത്രത്തില്‍ തന്നെ നോക്കിനിന്നുവെന്ന് എനിക്കറിയില്ല.
ഞാന്‍ ചാരുമതിയെ നോക്കി. അവള്‍ എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നുവെന്ന് തോന്നുന്നു. ഇവള്‍ക്ക് ഇപ്രകാരം സംവേദന മികവുള്ള ഒരു മനസ്സുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് അവളില്‍നിന്ന് കണ്ണുകളെടുക്കാന്‍ തോന്നിയില്ല. ജെന്നി സവില്ലെയെപ്പോലെ ഇവളുടെ ചിത്രങ്ങളും വൈറ്റ്‌നി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന കാലം വിദൂരമല്ലെന്ന് ചിന്തിക്കുവാനാണ് എനിക്കപ്പോള്‍ തോന്നിയത്.
‘സര്‍, ഹൗ ഡിഡ് യു ഫീല്‍ ഇറ്റ്?’
അഭിനന്ദനത്തിന്റെ സൂചനകള്‍ കണ്ണില്‍ നിറച്ചുകൊണ്ട് ഞാന്‍ പുഞ്ചിരിച്ചു.
ഇവള്‍ക്ക് ഇവിടെ സ്‌റുഡിയോക്കുള്ള സൗകര്യംചെയ്തുകൊടുത്തില്ലായിരുന്നെങ്കില്‍ അത് കഷ്ടമായിപ്പോയേനെ എന്നാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത് .
എനിക്ക് അവളെ പുണര്‍ന്ന് നെറുകയില്‍ ഉമ്മ വെക്കണമെന്ന് തോന്നിയെങ്കിലും ഞാന്‍ നിയന്ത്രിച്ചു. ഈയിടെയായി ഞാന്‍ കൂടുതല്‍ വികാരാധീനനാകുന്നോ എന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടു തുടങ്ങിയിരുന്നു. അന്‍പതു വയസ്സു പിന്നിട്ടാല്‍ എല്ലാവരുടെയും മനസ്ഥിതി ഇങ്ങനെയായിത്തീരുമോ എന്തോ?
‘ഇറ്റ്‌സ് എ ട്രീറ്റ് ടു മൈ സെന്‍സസ്! നൈസ് പീസ് ഓഫ് ആര്‍ട്ട്.’
അവള്‍ പെട്ടെന്ന് എന്റെ പാദത്തില്‍ തൊട്ടു.
ഇങ്ങനെ ഒരു പെണ്‍കുട്ടിയെ ആരായിരിക്കും ഈ രീതികള്‍ പഠിപ്പിച്ചിട്ടുണ്ടാവുക എന്ന് അമ്പരപ്പോടെ ഞാന്‍ ആലോചിച്ചു. പരമ്പരാഗതരീതികളെ തിരസ്‌കരിക്കുന്നവരാണ് പൊതുവെ പുതിയ തലമുറയില്‍പ്പെട്ട കലാകാരികള്‍. അതിനവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
എനിക്ക് ഒരു മകളുണ്ടായിയുന്നെങ്കില്‍ അവള്‍ക്ക് ഈ പ്രായം എന്തായാലുമുണ്ടാകും. അതൊക്കെ ചിന്തിക്കുമ്പോള്‍ ഈയിടെയായി വൈകാരികമായ വേലിയേറ്റം അനുഭവപ്പെടുന്നു.
വേണ്ട അതൊന്നും ചിന്തിക്കേണ്ട. ഇവളെ ഒരു പെണ്ണായി കണ്ടാല്‍ മതി, എന്റെയുള്ളിലെ അരാജകന്‍ പറഞ്ഞു.
എന്റെ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ വികാസ് സ്വരൂപ് ശിപാര്‍ശ ചെയ്തതുകൊണ്ടാണ് ചാരുമതിക്ക് എന്റെ വെബ് പോര്‍ട്ടലില്‍ ഡിസൈനറുടെ ജോലി കൊടുക്കാന്‍ തയ്യാറായത്. സൂത്രശാലിയായ വികാസ് നേരിട്ട് എന്നോട് പറഞ്ഞില്ല. അയാള്‍ നൂതനെക്കൊണ്ട് ശിപാര്‍ശ ചെയ്യിപ്പിച്ചു. ഒരു പതിവിന്‍പടി ഡിസൈനര്‍ എന്നല്ലാതെ ഇവള്‍ ഇത്ര പ്രതിഭാശാലിയാണെന്നൊന്നും ഞാന്‍ വിചാരിച്ചിരുന്നില്ല.
ഇവിടെ താമസിക്കാന്‍ സൗകര്യം വേണമെന്നും ആ മുറി സ്റ്റുഡിയോ ആയി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ എനിക്ക് ചില സംശയങ്ങള്‍ തോന്നി. അതുകൊണ്ട് ഞാന്‍ അവളുടെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആ ചോദ്യങ്ങളോട് അവള്‍ പരുഷമായി പ്രതികരിച്ചപ്പോള്‍ എനിക്ക് അമ്പരപ്പും അന്ധാളിപ്പും തോന്നി.
‘നിന്റെ അച്ഛനെന്തു ചെയ്യുന്നു?’
‘എനിക്കറിയില്ല.’
‘അറിയില്ലെന്നോ?എന്താണ് അങ്ങനെയൊരു മറൂപടി? ‘
‘അറിയില്ലെന്ന് തന്നെ. അതാണ് അതിനുള്ള മറുപടി ‘
എന്റെ ചോദ്യം അവളെ പ്രകോപിപ്പിച്ചിരിക്കുന്നു.
ഞാന്‍ അന്വേഷണം അവിടെ നിര്‍ത്തിയില്ല
‘അമ്മ എന്തു ചെയ്യുന്നു?’
‘ആര്‍ട്ടിസ്റ്റ്.’
‘എവിടെ?’
‘ദില്ലിയില്‍?’
‘പേരെന്താ?’
‘മധുമതി ബാനര്‍ജി .’
ഞാന്‍ അന്തം വിട്ടുപോയി. മധുമതിയുടെ മകളോ ഇവള്‍?
ഞാനവളെ സസൂക്ഷ്മം നിരീക്ഷിച്ചു.
മധുമതിയുടെ ഛായയുണ്ട്. പക്ഷേ ഇവളുടെ നിറമാണെന്നെ കുഴമറിക്കുന്നത്. ആരുടെ നിറമാണ് ഇവള്‍ക്ക് കിട്ടിയിട്ടുള്ളത്? യൂറോപ്യന്‍ ഫ്‌ളേവര്‍?
ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വര്‍ഷംമുമ്പാണ് മധുമതിയെ കണ്ടത്. ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച്. ചിരപരിചിതനായ ഒരാളോട് ഇടപെടൂന്ന മട്ടിലായിരുന്നു അവളുടെ പെരുമാറ്റം .
സ്വന്തം വീട്ടില്‍ പെരുമാറുന്നതുപോലെ എല്ലാ സ്വാതന്ത്ര്യവുമെടുത്താണവളുടെ പെരുമാറ്റം. അവള്‍ അടുക്കള ചിട്ടപ്പെടുത്തി, സകല ബാത്‌റൂമുകളും വൃത്തിയാക്കി. മുറ്റത്തെ കരിയിലകള്‍ അടിച്ചുകൂട്ടി തീയിട്ടു.
അത്രയുമായപ്പോള്‍ ഞാന്‍ ഇടപെട്ടു.
‘നീ ഈ ജോലി ചെയ്യാനല്ല ഇവിടെ വന്നിട്ടുള്ളത്?’
അവള്‍ ഇടതു കൈയിലുണ്ടായിരുന്ന ചൂലില്‍ വലതുകൈകൊണ്ട് തട്ടിക്കൊണ്ടു പറഞ്ഞു:
‘കഴിഞ്ഞ എട്ടൊമ്പത് വര്‍ഷം ഈ വക പണികളാണ് ഞാന്‍ ഏറെയും ചെയ്തിട്ടുള്ളത്.’
‘അതിനൊക്കെ ഞാന്‍ വേറെ ആളെ വിളിച്ചോളാം.’
അവള്‍ സംശയത്തോടെ എന്നെ നോക്കി
‘നൂതന്‍ ആന്റി എന്നോട് ഇവിടത്തെ എല്ലാ ജോലിയും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. അടുക്കളയിലേതടക്കം.’
ഞാന്‍ നൂതനെ വിളിച്ചു.
അവള്‍ ചാരുമതിയുടെ യോഗ്യതകള്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
‘അവളൊരു മിടുക്കി കുട്ടിയാണ്. എനിക്കത് ബോധ്യം വന്നതുകൊണ്ടല്ലേ തന്റെ അടുത്തേക്ക് ഞാന്‍ അവളെ വിട്ടത്. എന്തൊക്കെ കഷ്ടപ്പാടുള്ള പണിചെയ്താലും അവള്‍ക്ക് അവിടെ താമസിക്കാനും സ്റ്റുഡിയോക്കുമുള്ള സൗകര്യം കിട്ടണം, ജീവിക്കാനുള്ള വകയും. പറ്റുമെങ്കില്‍ അവള്‍ക്കൊരു നല്ല എക്‌സിബിഷനുള്ള സൗകര്യം ചെയ്തുകൊടുക്കുക. അവളുടെ ഏറ്റവും വലിയ മോഹമാണത്.’
പിന്നെ അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു:
‘പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയാണെങ്കിലും ഉള്ളുകൊണ്ട് പാവമാണ്, പിന്നെ എക്‌സ്ട്രാ ഓര്‍ഡിനറിലി ബ്രില്ലിയന്റ്.’
‘അവള്‍ എല്ലാറ്റിലും ഇടപെടുന്നുണ്ട്.’
‘അത് നല്ലതാണ്, തന്റെ വീട്ടില്‍ ശബ്ദവും അനക്കവും ഉണ്ടാകട്ടെ.’
‘നീയെന്താ അവള്‍ മധുമതിയുടെ മകളാണെന്ന് പറയാഞ്ഞത്?’
‘മധുമതിയുടെ മകളോ? സത്യമായും എനിക്കറിയില്ല. അവള്‍ മികച്ച ആര്‍ട്ടിസ്റ്റാണെന്നറിയാം. വികാസ് ഭായിക്ക് വിജയ് ചന്ദ്രനോട് നേരിത്ത് ഇങ്ങനെയൊരു കാര്യം പറയാന്‍ സങ്കോചം. ഭാര്യ ഇപ്പോള്‍ ഒപ്പമുള്ളതിനാല്‍ ഒരു മണിക്കൂര്‍ പോലും അവളെ ഒപ്പം പര്‍പ്പിക്കുവാന്‍ അയാള്‍ക്ക് കഴിയില്ല അയാള്‍ക്ക് ചെറിയൊരു സഹായം ,ആ പെണ്ണിനും എന്നേ ഞാന്‍ കരുതിയുള്ളു.വികാസ് ഭായ് എന്നോട് പറഞ്ഞതനുസരിച്ച് ഞാന്‍ അങ്ങോട്ട് പറഞ്ഞുവിട്ടു. അത്രയേ എനിക്കതില്‍ പങ്കുള്ളു. പിന്നൊരു പ്രധാനപ്പെട്ട കാര്യം. എന്നെ പുണരുമ്പോലെ അവളെ പുണരാതിരിക്കുവാന്‍ ശ്രമിക്കുക.’
ഈ ഓര്‍മ്മകള്‍ക്കിടെ ഉലാത്തുന്നതിനിടയിലാണ് എന്റെ മുറിയിലേക്ക് ചാരുമതി വന്നത്. ഞാന്‍ അവളുടെ കാല്‍പ്പെരുമാറ്റം കേട്ടില്ലായിരുന്നു.
‘സര്‍..’ അവള്‍ വിളിച്ചു. ‘എനിക്കൊരു എക്‌സിബിഷന്‍ നടത്തണമെന്ന് ആഗ്രഹമുണ്ട്. നൂതന്‍ ആന്റി അക്കാര്യം സാറിനോട് പറയാമെന്ന് സൂചിപ്പിച്ചിരുന്നു.’
‘പത്ത് പതിനഞ്ച് ചിത്രങ്ങളെങ്കിലുമുണ്ടെങ്കിലേ ഒരു എക്‌സിബിഷന്‍ നടത്താനാവൂ. ‘
എക്‌സിബിഷന്‍ ആരെക്കൊണ്ടെങ്കിലും ഉദ്ഘാടനം ചെയ്യിച്ചാല്‍ നല്ല ഹൈപ്പ് കിട്ടില്ലേ?’
‘അത് നല്ലതാണ്, ആരെയെങ്കിലും നീ മനസ്സില്‍ കണ്ടിട്ടുണ്ടോ?’
‘അങ്ങനെയില്ല. സാറിന് ആരെയെങ്കിലും തോന്നുന്നുണ്ടോ?’
‘പറ്റിയ ഒരാള്‍ എന്റെ മനസ്സിലുണ്ട്’ ഞാന്‍ പറഞ്ഞു.
ആരാണെന്നറിയാന്‍ കൗതുകത്തോടെ അവള്‍ എന്നെ നോക്കി.
‘മധുമതി ഗില്‍…’
അത് പറഞ്ഞു തീരാന്‍ അനുവദിക്കാതെ അവള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. അടക്കാനാവാത്ത ദേഷ്യം വന്നതുപോലെ അവള്‍ എന്നോട് ആക്രോശിച്ചു
‘എ സ്ലട് ഓഫ് എ വുമണ്‍!’
എന്റെ കാതും മനസ്സും ഒരു പോലെ ഉലഞ്ഞുപോയി. മധുമതിയെക്കുറിച്ച് പറയേണ്ടിയിരുന്നില്ലെന്ന് എനിക്കുതോന്നി. ആ പേരു കേട്ടപ്പോള്‍ അവളുടെ ആക്രോശവും മുഖത്തെ ക്രോധവും അത്ര തീവ്രമായിരുന്നു.
അല്‍പ്പം കഴിഞ്ഞ് ഞാന്‍ താഴേക്കു ചെന്നു. അവളുടെ മുറി അടഞ്ഞു കിടക്കുന്നു. പുരയിടത്തില്‍ വലിയൊരു മാവുണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ. മാവിനു പുറമെ ദേവദാരുവും രണ്ടു മഹാഗണിയും ഒരു വലിയ വേപ്പ് മരവും എനിക്ക് പേരറിയാത്ത ആറേഴു മരങ്ങളുമുണ്ട്. ആ മരങ്ങളിലെ ഇലകള്‍ മുറ്റത്തു ചിതറി കിടക്കും. ഞാന്‍ അത് വല്ലപ്പോഴും തൂത്ത് വൃത്തിയാക്കാറുണ്ട്. അത് പ്രയോജനകരമായ വ്യായാമമായിട്ടാണ് ഞാന്‍ അനുശീലിക്കുന്നത്. ആ പന്തലിച്ച മാവിനുചുറ്റുമായി നിര്‍മ്മിച്ചിട്ടുള്ള ചുവന്ന വെട്ടുകല്ലുകൊണ്ടുള്ള തറയില്‍ ഇടക്ക് മലര്‍ന്നു കിടക്കുന്ന ശീലമുണ്ടെനിക്ക്. പണ്ടേയുള്ള ശീലം.
ഞാന്‍ ആ മാവിന്ചുവട്ടിലേക്ക് നടന്നടുക്കുമ്പോള്‍ അവള്‍ അവിടെ മൊബൈല്‍ഫോണില്‍ എന്തോ നോക്കിക്കൊണ്ട് മലര്‍ന്നു കിടക്കുന്നു. അത്ര വലുതല്ലെങ്കിലും അവളുടെ മാറിടം ഉയര്‍ന്നു നില്‍ക്കുന്നത് എനിക്ക് നല്ലപോലെ കാണാം
ഞാന്‍ മുറ്റത്തേക്കിറങ്ങുന്നതിന്റെ കാല്‍പ്പെരുമാറ്റം കേട്ട് അവള്‍ എഴുന്നേറ്റു. അവള്‍ നില്‍ക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ അവളോട് അവിടത്തന്നെ ഇരുന്നുകൊള്ളാന്‍ ആംഗ്യം കാണിച്ചു. അവളുടെ മുഖത്തിനിപ്പോള്‍ ചെറിയ തെളിവുണ്ട്.
‘മൊബൈല്‍ ചാറ്റിങ്ങാണോ,’ ഞാന്‍ ചോദിച്ചു.
‘എന്റെ ചിത്രങ്ങള്‍ ഞാന്‍ ഒരു സുഹൃത്തിന് അയച്ചു കൊടുത്തതാണ്.’
‘സുഹൃത്ത് ചിത്രകാരനാണോ?’
എന്റെ ചോദ്യത്തിന് അവള്‍ അവ്യക്തമായി തലയാട്ടി.
ജൂഡിത്ത് മോര്‍ഗന്‍ എന്നാണ് ചിത്രകാരിയായ ആ സുഹൃത്തിന്റെ പേരെന്ന് അവള്‍ പറഞ്ഞു. ഇതിനിടയില്‍ ഞാന്‍ ആ മാവിന്‍ തറയില്‍ ഇരുന്നു. ജൂഡിത്ത് ഫ്രാന്‍സിലെ നോര്‍മണ്ടിക്കാരി. ഇപ്പോള്‍ ജനീവയില്‍ താമസിക്കുന്നു. ജനീവയിലും പാരീസിലും ചിത്രകല അഭ്യസിച്ചവളാണ്. അവള്‍ക്ക് ചാരുമതിയുടെ ചിത്രങ്ങള്‍ വളരെയധികം ഇഷ്ടമായി. അവള്‍ അടുത്ത മാസം പകുതിയോടെ ദുബായിയില്‍ ഒരു എക്‌സിബിഷന് വരുന്നുണ്ട്. അതു കഴിഞ്ഞാല്‍ ബംഗളൂര്‍ക്ക് വരും.
നേരത്തെ അവളെ പ്രകോപിപ്പിച്ചതില്‍ ഞാന്‍ ഖേദം പറഞ്ഞു.
തനിക്ക് ആ സമയം വിഷമംതോന്നിയെന്നും ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ലെന്നും ആദ്യത്തെ എക്‌സിബിഷന്‍ ഏതു ചിത്രകാരനുംചിത്രകാരിക്കും പിരിമുറുക്കം ഉണ്ടാക്കുന്ന വിഷയമാണെന്നും ചാരുമതി മനസ്സ് തുറന്നു. എക്‌സിബിഷന്‍ ബ്രോഷര്‍ തയാറാക്കാന്‍ ഞാന്‍ സഹായിക്കാമെന്നും ഉദ്ഘാടനത്തിന് അഞ്ജലി ബാല മേനോനെ ക്ഷണിക്കാമെന്നും എസ് ജി വി എന്ന വിഖ്യാതനായ ചിത്രകാരനെ വിശിഷ്ടാതിഥി ആക്കാമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങി. അവള്‍ക്ക് സമനില തെറ്റിയതുപോലെയായിരുന്നു അടുത്ത ചെയ്തി. ഓടിവന്ന് എന്നെ പുണര്‍ന്നു കൊണ്ട് വലത്തെ കവിളില്‍ ഒരുമ്മ തന്നു ആ പെണ്‍കൊടി. ഞാന്‍ നിസ്സഹായനെപ്പോലെ അനങ്ങാതിരുന്നു അവളുടെ മാറിടത്തിന്റെ ചൂട് എന്റെ നെഞ്ചില്‍ പതിഞ്ഞു കിടന്നു. ഏതാണ്ട് മുപ്പതു സെക്കന്റ് കഴിഞ്ഞിരുന്നു അവള്‍ എന്റെ ശരീരത്തില്‍ നിന്ന് അകന്നു മാറുമ്പോള്‍. എന്നിട്ട് അവള്‍ നേരത്തെ ഇരുന്ന സ്ഥലത്ത് തന്നെ ചെന്നിരുന്നു. അവളിപ്പോള്‍ തല കുമ്പിട്ടിരിപ്പാണ്. ഞാന്‍ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അങ്ങനെ നോക്കിക്കൊണ്ടിരിക്കെ ആസക്തി തോന്നിയെങ്കിലും എനിക്ക് ചിരിക്കാതിരിക്കാനായില്ല. അത് കണ്ടതോടെ അവള്‍ അവിടെ നിന്ന് എഴുന്നേറ്റു പോയി.
അന്നു വൈകീട്ടു തന്നെ ഞാന്‍ അഞ്ജലി ബാലമേനോനെ വിളിച്ചു. വിഖ്യാതയായ കലാ നിരൂപകയും കോളമിസ്റ്റുമായ അവരെ എനിക്ക് വളരെമുമ്പേ പരിചയമുണ്ട്. ടൈംസില്‍ ജോലി ചെയ്യുന്ന കാലത്ത് അവരുടെ ലേഖനങ്ങള്‍ ഞാന്‍ മുന്‍കൈയ്യെടുത്ത് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അഞ്ജലി ഇത്രക്ക് പ്രസിദ്ധി നേടിയിട്ടില്ലായിരുന്നു.
എന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് ഒരു ലേഖനം വേണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ സസന്തോഷം സമ്മതിച്ചു. ചാരുമതി എന്ന ചിത്രകാരിയെ അവര്‍ക്ക് അറിയില്ലായിരുന്നു. ചാരുമതിയുടെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ അവരോട് ചോദിച്ചു. അവള്‍ മധുമതിയുടെ മകളാണെന്ന കാര്യം ഞാന്‍ വെളിപ്പെടുത്തിയില്ല. ചാരുമതിയുടെ ചിത്രപ്രദര്‍ശനം തുടങ്ങുന്ന അന്ന് വൈകീട്ട് അവര്‍ക്ക് ചെന്നൈയില്‍ പോകേണ്ടതുണ്ടായിരുന്നു. വൈകീട്ട് അഞ്ചു മണി എന്നത് മൂന്നുമണി ആക്കാമോ എന്ന് അവര്‍ ചോദിച്ചു. എസ് ജി വി കൂടി ചടങ്ങിനുള്ളതിനാല്‍ അദ്ദേഹത്തോട് ചോദിച്ചിട്ട് പറയാമെന്നു ഞാന്‍ പറഞ്ഞു. എസ് ജി വിയോട് താന്‍ സംസാരിക്കാമെന്നും എന്നിട്ട് തിരികെ വിളിക്കാമെന്നും അഞ്ജലി പറഞ്ഞു.
ഞാന്‍ ചാരുമതിയുടെ വാതിലില്‍ മുട്ടി. അവള്‍ വാതില്‍ തുറന്നു. മുഖം വിളറിയിരിക്കുന്നു. ഇടക്കിടെ അവളുടെ മുഖത്ത് വിഭ്രാന്തിയുടെ സൂചനകള്‍ അവളറിയാതെ തന്നെ തെളിയുന്നതായി എനിക്കു തോന്നി. അവള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ഉപചാരം കാണിക്കുവാന്‍ ശ്രമിച്ചു.
അഞ്ജലിയും എസ് ജി വാസുദേവും ചടങ്ങിനുണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ അതിശയവും അവിശ്വാസവും.
‘നിന്റെ കൈയില്‍ ലാപ്‌ടോപ് ഉണ്ടോ?’
‘ഇല്ല.’
‘നീ മുകളിലേക്ക് വാ നമുക്ക് ഇന്ന് തന്നെ ഇന്‍വിറ്റേഷന്‍ ബ്രോഷര്‍ തയ്യാറാക്കണം.’
അതിനിടയില്‍ അഞ്ജലി എന്നെ വിളിച്ചു. ജൂലൈ അഞ്ച് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണി. നാലുമണിക്ക് അഞ്ജലി എയര്‍ പോര്‍ട്ടിലേക്ക് പോകും.
ഞാന്‍ അത് അംഗീകരിച്ചു.
എന്റെ സംഭാഷണം അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
‘ഞാന്‍ നിന്റെ അമ്മയുടെ പേര് അഞ്ജലിയോട് മനഃപൂര്‍വം പറയാതിരുന്നതാണ്. അവര്‍ തമ്മില്‍ ചേരുകയില്ലെന്ന സത്യം എനിക്കറിയാം.’
അവള്‍ ഒന്നും മനസ്സിലാവാത്തതുപോലെ എന്നെ നോക്കി.
‘മധുമതി എന്ന ചിത്രകാരിയും അഞ്ജലി ബാല എന്ന കലാനിരൂപകയും ഒരിക്കലും ചേര്‍ന്നുപോയിരുന്നില്ല. സൈദ്ധാന്തികമായ വിയോജിപ്പുകള്‍ ക്രമേണ വ്യക്തിപരമായ അനിഷ്ടങ്ങളിലേക്ക് നീങ്ങി. ഇക്കാര്യം അഞ്ജലി എന്നോടു പറഞ്ഞിട്ടുണ്ട്.’
അന്നു രാത്രി ഞാന്‍ ഒരു ബ്രോഷര്‍ തയ്യാറാക്കി. എനിക്കിഷ്ടപ്പെട്ട മൂന്ന് ചിത്രങ്ങള്‍ ഞാന്‍ ബ്രോഷറില്‍ മര്‍മ്മ സ്ഥാനങ്ങളില്‍ ചേര്‍ത്തു.
അതിനുശേഷം അവളോട് ആ ബ്രോഷര്‍ അവളുടെ മനോധര്‍മ്മമനുസരിച്ച് രൂപകല്പന ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
അവള്‍ സന്ദേഹിക്കുന്നത്‌പോലെ എനിക്ക് തോന്നി.
‘എന്താ പ്രശ്‌നം?’
‘ഇത് സര്‍ മാത്രം ഉപയോഗിക്കുന്ന സിസ്റ്റം അല്ലെ.’
‘അതിന്?’
എനിക്ക് ദേഷ്യം വന്നു.
‘നീ ഞാന്‍ പറഞ്ഞതുപോലെ ചെയ്യ്. ഇത് കഴിഞ്ഞിട്ട് വേണം എനിക്കുറങ്ങാന്‍. നിന്റെ പോലെ ഇളപ്പമല്ല ഞാന്‍.’
അവള്‍ വേഗം കസേരയിലിരുന്ന് ജോലിയാരംഭിച്ചു. എന്റെ മുറിയില്‍ രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഒരെണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റേ യന്ത്രം ഉപയോഗിക്കാം എന്നതായിരുന്നു രണ്ടു യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള കാരണം. എന്നിട്ടുപോലും ഒരിക്കല്‍ എനിക്ക് ലാപ്‌ടോപ്പിനെ ആശ്രയിക്കേണ്ടി വന്നു.
ഇടക്ക് ഞാനൊന്ന് മയങ്ങിപ്പോയി. ചാരുമതിയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
‘സര്‍ നോക്കൂ…’
അവള്‍ ബ്രോഷര്‍ പൂര്‍ത്തിയാക്കിയിരുന്നു. അവള്‍ വരച്ച ബാപ്പു ആന്‍ഡ് ദി ഡോഗ് എന്ന മികവുറ്റ ചിത്രമാണ് അവള്‍ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. അവളുടെ പ്രതിഭ ശരിക്കും പ്രകടമാക്കുന്ന ഡിസൈന്‍.
‘നീ ഇതൊക്കെ നന്നായി അഭ്യസിച്ചിട്ടുണ്ടല്ലേ?’
‘ ട്രെയിന്‍ഡ് ആര്‍ടിസ്റ്റിന് ഇത് അത്ര ക്ലേശകരമായ ജോലിയല്ല സര്‍.’
‘അങ്ങനെയെങ്കില്‍ എന്റെ പോര്‍ട്ടലിനു വേണ്ടി ചില ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യാമോ?’
‘വിത്ത് പ്ലെഷര്‍.’
‘വെറുതെ വേണ്ട. പ്രതിഫലം വാങ്ങിച്ചു വേണം ജോലി ചെയ്യാന്‍.’
‘ആയിക്കോട്ടെ സര്‍. അയാം ലിവിങ്ങ് എറ്റ് യുവര്‍ മേഴ്‌സി.’
ഞാന്‍ കോട്ടുവായിട്ടു.
‘നീ പോയി കിടക്ക്. ബാക്കി നാളെ.’
ഞാന്‍ അവളെ താഴേക്ക് പറഞ്ഞു വിട്ടു. ഗേറ്റും പൂമുഖത്തെ അഴിവാതിലും അടച്ചുപൂട്ടിയ ശേഷം ഞാന്‍ മുകളിലേക്കുള്ള കോണി കയറുമ്പോള്‍ അവള്‍ എനിക്ക് ഗുഡ്‌നൈറ്റ് ആശംസിച്ചു.
പിറ്റേന്ന് രാവിലെ ഞാന്‍ എഴുന്നേല്‍ക്കാന്‍ അല്‍പ്പം വൈകി. വാതില്‍ തുറന്ന് പുറത്തു വന്നപ്പോള്‍ മുകളിലെ വരാന്തയില്‍ പിന്നാമ്പുറത്തെ വേപ്പുമരം നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരുന്നു. വരാന്തയില്‍ നിന്ന് മരം കൊണ്ടുള്ള പിരിയന്‍ ഗോവണി വഴി ഞാന്‍ താഴേക്കിറങ്ങുമ്പോള്‍ അവള്‍ ചായയുമായി മുകളിലേക്ക് കയറാനൊരുങ്ങുന്നു. താഴെയിറങ്ങിച്ചെന്ന് ഞാന്‍ അവളുടെ കൈയില്‍ നിന്ന് ചായക്കപ്പ് വാങ്ങി പോര്‍ട്ടിക്കോയുടെ വലതുവശത്തുള്ള തിണ്ണയില്‍ ഇരുന്നു. അവള്‍ അടുക്കളയില്‍ ആഹാരം തയ്യാറാക്കുന്നതിന്റെ കോലാഹലം എനിക്ക് അനുഭവിക്കാന്‍ കഴിയുന്നു.
പ്രാതല്‍ കഴിക്കുമ്പോഴാണ് അവള്‍ രാവിലെ എന്നെ നടക്കാന്‍ വിളിച്ച കാര്യം പറഞ്ഞത്. അവള്‍ നാലഞ്ചു തവണ വാതിലില്‍ മുട്ടിയിട്ടും അനക്കമില്ല. ഭയന്നുപോയി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുളി മുറിയില്‍ വെള്ളം വീഴുന്ന ഒച്ച കേട്ടു. അപ്പോഴാണ് സമാധാനമായത്. പിന്നെ എന്നെ വിളിക്കാതെ അവള്‍ നടക്കാന്‍ പോയി.

മൂന്നുമാസത്തെ പ്രഭാത നടത്തം കൊണ്ട് എന്റെ ഭാരം കുറഞ്ഞകാര്യം അവള്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ചാരുമതിയുടെ കൈയ്യിലുള്ള വെയിങ് മെഷീനില്‍ ഞാന്‍ കയറി നിന്നു. എനിക്കിപ്പോള്‍ അറുപത്തിയാറു കിലോ ഭാരം. മുന്‍പ് അത് എഴുപത്തിയഞ്ച് വരെ എത്തിയ ചരിത്രമുണ്ട്.
എക്‌സിബിഷനുള്ള ചിത്രങ്ങള്‍ കെട്ടിയൊതുക്കി ഒരു വാനില്‍ കയറ്റി ഗാലറിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തു. വണ്ടിക്കാരനും അയാളുടെ സഹായിയും ചേര്‍ന്ന് ചിത്രങ്ങള്‍ വണ്ടിയില്‍ കയറ്റുമ്പോള്‍ ചാരുമതി കന്നഡക്കാരന്‍ ഡ്രൈവര്‍ക്ക് അവള്‍ക്കറിയാവുന്ന കന്നഡയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
എക്‌സിബിഷനില്‍ ആകെ എട്ടു ചിത്രങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ബാംഗളൂരില്‍ ഒരു തുടക്കക്കാരിക്ക് ഇത് അത്ഭുതകരമായ നേട്ടം തന്നെ. അഞ്ജലി ശ്രദ്ധേയമെന്ന് വാഴ്ത്തിയ ആറു ചിത്രങ്ങളും വിറ്റു പോയി. ബാപ്പു ആന്‍ഡ് ദി ഡോഗ് എന്ന ചിത്രവും ഡില്‍ഡോ ചിത്രവും ഒരേ വിലക്കാണ് -മുപ്പത്തി അയ്യായിരം രൂപക്ക് -വിറ്റു പോയത്. അതില്‍ ഡില്‍ഡോ വാങ്ങിയത് എന്റെ പരിചയക്കാരനായ ഒരു ഗുജറാത്തിയാണ്. വിദേശത്തുനിന്ന് ടയര്‍ ഇറക്കുമതി ചെയ്യുന്ന അയാള്‍ ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ വേണ്ടിയാണ് ആ ചിത്രം വാങ്ങിയത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ആ എക്‌സിബിഷനില്‍ നിന്ന് ചാരുമതിക്ക് ലഭിച്ചു. ബാക്കിയുള്ള ചിത്രങ്ങള്‍ കെട്ടി ഒതുക്കി ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടശേഷം ഞാനും ചാരുമതിയും മടങ്ങി. അവളുടെ മാരുതികാറില്‍ തിരിച്ചു പോരുമ്പോള്‍ അവള്‍ ഇടക്ക് മൂളിപ്പാട്ടു പാടി.
വലിയ സന്തോഷത്തിലായിരുന്നു അവള്‍. രണ്ട് ന്യൂസ് ചാനലുകളില്‍ എക്‌സിബിഷനെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രകാരിയുടെ ബൈറ്റും വന്നു. എന്നോട് രണ്ടു തവണ അവള്‍ അതിന് നന്ദി പറഞ്ഞു. മൂന്നാമത്തെ തവണ അവള്‍ കൃതജ്ഞത പ്രകടിപ്പിക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ കാര്‍ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി.
‘ഇത്രക്ക് ഔപചാരികത വേണ്ട ചാരുമതി, ഇനി നീ നന്ദി പറഞ്ഞാല്‍ ഞാന്‍ നിന്നെ തല്ലും.’
അവള്‍ പൊട്ടിച്ചിരിച്ചു.
‘തല്ലിക്കൊ. എവിടെ വേണമെങ്കിലും തല്ലിക്കൊ.’
എനിക്ക് കീഴടങ്ങുമ്പോലെ അവള്‍ പറഞ്ഞു.
ഞാന്‍ അവളെ തുറിച്ചു നോക്കി. പെട്ടെന്ന് എനിക്ക് ചിരി വന്നുപോയി. എന്റെ ചിരിയില്‍ അവളും പങ്കു കൊണ്ടു.
വിഗ്‌നേശ്വര നഗര്‍ പിന്നിട്ടപ്പോള്‍ അവള്‍ പറഞ്ഞു:
‘ഇന്ന് നമുക്ക് പഞ്ചാബി ധാബയില്‍ കഴിക്കാം?’
‘എനിക്ക് വിശപ്പില്ല. വൈകുന്നേരം ചായക്കൊപ്പം കഴിച്ചതെല്ലാം അതേ പടി കിടക്കുന്നു.’
‘എനിക്ക് വേണ്ടി അല്പമെന്തെങ്കിലും കഴിക്കു. ബാക്കി ദിവസങ്ങളില്‍ സാറിന്റെ അടുക്കളയില്‍ നിന്നല്ലേ ഞാന്‍ തിന്നു മുടിക്കുന്നത്.’
ധാബക്ക് മുന്നില്‍ കാര്‍ ഞാന്‍ നിര്‍ത്തി.
‘ഇപ്പോള്‍ വിശപ്പില്ലെങ്കില്‍ ഞാന്‍ പാഴ്‌സല്‍ വാങ്ങാം.’
ഞാന്‍ സമ്മതിച്ചു.
വീട്ടില്‍ എത്തുമ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. കാര്‍ പോര്‍ച്ചില്‍ കയറ്റിയിട്ട് പൂമുഖത്തു വെച്ചിരുന്ന അവളുടെ ചിത്രങ്ങള്‍ സ്റ്റുഡിയോക്കകത്തേക്ക് ഞാന്‍ കയറ്റി വെക്കാന്‍ തുനിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:
‘അതു ഞാന്‍ ചെയ്‌തോളാം.’
ഞാന്‍ അടുത്ത ചിത്രം എടുക്കാനൊരുങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:
‘സര്‍ എന്നേക്കാള്‍ മുതിര്‍ന്ന ആളാണ്. സെലിബ്രിറ്റിയാണ്. അറിയപ്പെടുന്ന പ്രതിഭാധനനായ എഴുത്തുകാരന്‍ എന്നെപ്പോലൊരു പെണ്‍കുട്ടിയുടെ വേലക്കാരനാകരുത്, പ്ലീസ്.’
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. പാവം പെണ്‍കുട്ടി. അമ്മയെ അവള്‍ക്ക് വേണ്ട, അച്ഛന്‍ ആരാണെന്ന് തിട്ടമില്ല.
‘ഇത് കഴിഞ്ഞു, ഇനി ഞാന്‍ കുളിക്കട്ടെ.’
അവളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ആലോചനയില്‍ നിന്ന് പുറത്തു വന്നു.
കുളി കഴിഞ്ഞ് അന്നത്തെ വിശേഷങ്ങള്‍ അറിയാന്‍ കമ്പ്യൂട്ടര്‍ തുറക്കാനൊരുങ്ങിയപ്പോള്‍ ചാരുമതി വാതില്‍ക്കലെത്തി.
‘ജനാബ് ഇന്നിനി ആരും ഇവിടെ ജോലി ചെയ്യുന്നില്ല. യങ് ആര്‍ടിസ്റ്റ്ചാരുമതി ബരേസി ആഹ്ലാദത്തിലാണ്.’
ഞാന്‍ തിരിഞ്ഞിരുന്ന് തല കുലുക്കി.
‘വരു സര്‍, കഴിക്കാം.’
താഴെ ഭക്ഷണ മുറിയില്‍ മേശപ്പുറത്തു അവള്‍ വിഭവങ്ങള്‍ നിരത്തി വെച്ചിരുന്നു. ഈയിടെയായി എനിക്കും അവളുടെ ശബ്ദം കേള്‍ക്കാതിരുന്നാല്‍ എന്തോ ശൂന്യത അനുഭവപ്പെടുന്നു.
‘കഴിക്ക്.’
നാന്‍ നിറച്ച പ്ലേറ്റ് എന്റെ മുന്നിലേക്ക് നീക്കി വെച്ച് അവള്‍ സ്‌നേഹം പ്രകടിപ്പിച്ചു
വിശപ്പില്ല. എന്നിട്ടും ഞാന്‍ ഒരു നാന്‍ എടുത്ത് പനീര്‍ പാലക്കില്‍ മുക്കി വായില്‍ വെച്ചു.
‘ചിക്കന്‍ കഴിക്കുന്നില്ലേ?’
‘ഞാന്‍ മാസം കഴിക്കില്ല. വര്‍ഷങ്ങളായി സസ്യാഹാരിയാ.’
ഒരു നാന്‍ കൂടി കഴിച്ചു ഞാന്‍ അത്താഴം അവസാനിപ്പിച്ചു.
അവള്‍ ആഹാരം നന്നായി കഴിച്ചു.
‘ഇതൊക്കെ കഴിച്ചിട്ടും നീ മെലിഞ്ഞുണങ്ങി ഇരിക്കുകയല്ലേ.’
അവളെന്നെ അതിശയത്തോടെ നോക്കി. അവളുടെ ശരീരം എന്റെ ശ്രദ്ധയിലുണ്ടല്ലേ എന്ന ചോദ്യഭാവം.
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകി വെച്ച് അവള്‍ അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങി.
ഞാന്‍ ഹാളിലെ കസേരയില്‍ ടി വി കാണുകയായിരുന്നു. അവള്‍ അവിടേക്ക് വന്നു. അവള്‍ വസ്ത്രംമാറിയിട്ടില്ലായിരുന്നു. കറുത്തനിറമുള്ള ജീന്‍സും വെള്ളഷര്‍ട്ടുമായിരുന്നു അവളുടെ വേഷം.
‘സാറിനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.’
എന്ത് എന്ന് ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.
അവള്‍ അവളുടെ മുറിയിലേക്ക് കയറിപ്പോയി. രണ്ടു മിനിറ്റുകള്‍ക്കകം അവള്‍ മടങ്ങിയെത്തി. അവളുടെ ഹാന്‍ഡ്ബാഗ് കയ്യിലുണ്ട്. അതില്‍നിന്നു അവള്‍ കുറെ ചെക്കുകളും പണവും പുറത്തെടുത്തു.
‘ഇത് ഞാന്‍ കൈയില്‍ വെച്ചാല്‍ ശരിയാവില്ല. സര്‍ തന്നെ ഇത് കൈകാര്യം ചെയ്താല്‍ മതി.’
വേണ്ടെന്ന് ഞാന്‍ തലയാട്ടി. അവള്‍ ആ ബാഗ് എന്റെ മടിയിലേക്കിട്ടു.
ഞാന്‍ എഴുന്നേറ്റു. ഞാന്‍ അഭിമാനിയായി.
‘ഈ ചെക്കുകള്‍ നിന്റെ ബാങ്കില്‍ കൊടുക്ക്. പണം കൈയില്‍ വെക്ക്. ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിച്ചുകൊള്ളാം.’
അവളുടെ മുഖത്ത് നിരാശ.
‘ഇത് അഭിമാനികളായ എല്ലാ പുരുഷന്മാരും പറയുന്നതാ.’
അവള്‍ ഒരു നിമിഷം നിര്‍ത്തി. സാറിനെ അങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അവള്‍ എന്റെ കണ്ണുകളിലേക്കുറ്റു നോക്കി. അവള്‍ കണ്ണുകള്‍ പിന്‍വലിക്കാതായപ്പോള്‍ ഞാന്‍ കണ്ണുകള്‍ മറ്റൊരിടത്തേക്ക് തിരിച്ചു.
അവള്‍ പുഞ്ചിരിക്കുന്നു.
‘നാലു മാസമായി ഞാന്‍ ഇവിടെ താമസിക്കുന്നു.’
അവളുടെ സ്വരത്തിന് നനവ് തട്ടിയിരുന്നു.
‘ഇന്നത്തെപ്പോലെ ഇത്രയധികം ആഹ്ലാദവും ആത്മവിശ്വാസവും ജീവിതത്തില്‍ മുന്‍പൊരിക്കലും എനിക്ക് ലഭിച്ചിട്ടില്ല.’
അവള്‍ എന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്നു പിന്നെ എന്റെ നെഞ്ചില്‍ തല ചായ്ച്ചു.
അവള്‍ തേങ്ങുന്നു.
ഞാന്‍ അവളെ പിടിച്ചുമാറ്റുകയോ എഴുന്നേല്‍ക്കുകയോ ചെയ്തില്ല. പകരം, അവളെ മുറുകെ പുണര്‍ന്നു.
‘ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി സര്‍ എന്തൊക്കെ ചെയ്തു. പല ഘട്ടത്തിലും സാറിനോട് കൂടുതല്‍ തുറന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ സാറിന്റെ കൂടെ ഉറങ്ങാന്‍ പോലും തയ്യാറായിരുന്നു. പക്ഷെ, അതിന് സാറിനെ സമീപിക്കാന്‍ എനിക്ക് ഭയമായിരുന്നു. കാറില്‍ മടങ്ങുന്നേരം ഇന്നെന്തായാലും എന്റെ ശരീരം കൊണ്ട് സാറിനെ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു.’
അവളെന്നെ മുറുകെ പുണര്‍ന്നു. അവളുടെ കൈയിലെ കുപ്പിവളകള്‍ എന്റെ പിന്‍കഴുത്തിലമര്‍ന്നു.
അവള്‍ കിതക്കുന്നുണ്ട്. അവളുടെ ചൂടുള്ള നിശ്വാസം എന്റെ മുഖത്തും കഴുത്തിലും മാറി മാറി ഏല്‍ക്കുന്നുണ്ട്. പൊടുന്നനെ രതി മൂര്‍ച്ഛ വന്നത്‌പോലെ എന്നെ ഇറുകെ പുണര്‍ന്ന് അവള്‍ വിലപിച്ചു.
‘മൈ ലവ്, ഐ വാണ്ട് യു… ഐ വാണ്ട് യു ടു…’
ചുണ്ടുകള്‍ എന്റെ ചുണ്ടിലമര്‍ന്നതോടെ അവസാനത്തെ വാക്ക് അല്ലെങ്കില്‍ വാക്കുകള്‍ പുറത്തു വന്നില്ല.
അവള്‍ പുണര്‍ച്ച വിടാതെ എന്നെയും കൊണ്ട് ഹാളിലെ പരവതാനിയിലേക്ക് മറിഞ്ഞു. അവളിപ്പോള്‍ എന്റെ മുകളില്‍.
ഹാളിന്റെ വാതില്‍ തുറന്നു കിടക്കുന്നു. ഞാന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി.
‘പേടിക്കേണ്ട, ആരും നമ്മളെ കാണാന്‍ വരികയില്ല. പിന്നെ പുറത്തെ മാവിന്‍കൊമ്പില്‍ ജീവിതം ആസ്വദിക്കുന്ന കിളികള്‍ നമ്മളെ കാണുന്നുണ്ട്. അവര്‍ക്ക് നമ്മുടെ രാസലീല പ്രചോദനമാകും.’
പുറത്ത് മഞ്ഞു വീഴുന്നുണ്ട്, തണുപ്പ് തുറന്ന് കിടക്കുന്ന വാതില്‍ പഴുതിലൂടെ കയറി വരുന്നു.
‘തണുക്കുന്നുണ്ടോ?’
അവള്‍ ചോദിച്ചു. ഞാന്‍ ഉവ്വെന്ന് തലയാട്ടി. എന്റെ കൃത്രിമ ഗൗരവവും ഈഗോയും അടര്‍ന്നു വീഴുന്നു.
അവള്‍ എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരാന്‍ നോക്കിയപ്പോള്‍ ഞാന്‍ അവളുടെ കൈയില്‍ പിടിച്ചു.
‘വേണം, ഐ വാണ്ട് യു സാന്‍സ് ക്ലോത്സ്.’
അവള്‍ എന്റെ ഷര്‍ട്ട് ഊരി. ഗോ ടു ഹെല്‍ എന്നു പറഞ്ഞുകൊണ്ട് അവളത് സോഫയിലേക്കെറിഞ്ഞു.
എന്റെ മെലിഞ്ഞ വയറും നെഞ്ചും നോക്കി അവള്‍ പറഞ്ഞു:
‘പെര്‍ഫെക്ട് മോഡല്‍ ഫോര്‍ എ സ്‌കെലിട്ടണ്‍.’
ഞാന്‍ അവളുടെ ഹൗസ്‌കോട്ട് ഊരി. ബട്ടണുകള്‍ ഇട്ടിട്ടില്ലാതിരുന്നതിനാല്‍ അത് അനായാസം ഊരുവാന്‍ എനിക്ക് കഴിഞ്ഞു.
അവള്‍ എഴുന്നേറ്റു. എന്നെ അമ്പരപ്പിച്ചുകൊണ്ട് ജീന്‍സും ഷര്‍ട്ടും പറിച്ചു ദൂരെ എറിഞ്ഞു.. ചുവന്ന ലേസുവെച്ച വെള്ളനിറത്തിലുള്ള അടിവസ്ത്രം മാത്രമായി നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ശരീരത്തിലെ ആവരണം. അരഞ്ഞാണമില്ലാത്ത പെണ്‍ശരീരം. ഒതുങ്ങിയ, ചുവന്ന നിറമുളള ശരീരത്തില്‍ ഉറപ്പിച്ചുവെച്ചതുപോലെയായിരുന്നു അവളുടെ കഴുത്ത്. ചെറുതെങ്കിലും ചീനപെണ്‍കൊടികളുടേതുപോലുള്ള മനോഹരമായ കണ്ണുകള്‍. സ്ത്രീശരീരം കലാപൂര്‍ണമാകുന്നത് ് നഗ്‌നതയിലാണ്. ഉരുണ്ട ഭംഗിയുള്ള മുലകള്‍. തവിട്ടു നിറത്തിലുള്ള ഞെട്ടുകള്‍. പീറ്റര്‍ പോള്‍ റൂബന്‍സിന്റെ അംഗമിഴിവുറ്റ പെണ്‍ശരീരം.
എന്റെ കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മതയാര്‍ജിക്കുവാന്‍ ക്ലേശിച്ചു
ആസക്തി നിറഞ്ഞുകവിയുന്ന എന്റെ കണ്ണുകള്‍ കണ്ടിട്ടായിരിക്കാം അവള്‍ പൊടുന്നനെ ഹൗസ് കോട്ടെടുത്ത് മാറിടം മറച്ചു.
‘എന്നെ വലിയ വായില്‍ വിഴുങ്ങാതെ.’
ഹൗസ്‌കോട്ട് താഴെയിട്ട് അവള്‍ എന്റെ പൈജാമ ഊരി. ബോക്‌സറില്‍ കൈ വെച്ചപ്പോള്‍ ഞാന്‍ ആ കൈയില്‍ പിടിച്ചു.
‘നമുക്ക് ഇങ്ങനെ കിടന്നുകൊണ്ട് വര്‍ത്തമാനം പറയാം?’
‘വര്‍ത്തമാനം പറഞ്ഞു നേരം വെളുപ്പിക്കാനാണോ പരിപാടി?’
‘അല്ല. കുറച്ചുനേരം എനിക്ക് നിന്നോട് സംസാരിക്കാന്‍ തോന്നുന്നു.’
‘ഓ.കെ.’
‘നിന്റെ അമ്മയുടെ കാര്യം ചോദിച്ചാല്‍ നിനക്ക് വിഷമം തോന്നുമോ?’
‘ഇപ്പോഴില്ല. മുന്‍പ് സാര്‍ ചോദിച്ചപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു.’
‘നീ അമ്മയുമായി എന്താ പിരിയാന്‍ കാര്യം?’
‘എന്റെ അച്ഛനാരെന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചുപോയി. അതിന് ആ സ്ത്രീ എന്നെ തല്ലി.’
ഞാന്‍ ചെരിഞ്ഞു കിടന്നുകൊണ്ട് അവളുടെ കാലിലേക്ക് എന്റെ വലത് കാല്‍ കയറ്റി വെച്ചു.
‘മധുമതി ബംഗാളി അല്ലേ?’
‘അതെ.’
‘നീ അതൊക്കെ ഒന്ന് വിവരിക്ക് പെണ്ണെ.’രാഗവിവശനാകുമ്പോള്‍ എന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ലളിതം.
പെണ്ണെ വിളി അവള്‍ക്കിഷ്ടമായി. അവളെന്റെ ചുണ്ടില്‍ ചുണ്ട് ചേര്‍ത്തു. മദ്യത്തിന്റെയും കാമത്തിന്റെയും ചൂട് അവളുടെ ചുണ്ടുകളില്‍നിന്ന് പ്രസരിച്ചു. ഞാന്‍ ചുണ്ട് വേര്‍പ്പെടുത്തി.
‘നീ പറയ് എനിക്ക് കേള്‍ക്കണം.’
‘ഇത് ഫിക്ഷന്‍ ആക്കുമോ?’
‘ചിലപ്പോള്‍. നിന്റെ കഥ അനുസരിച്ചിരിക്കും.’
ഞാന്‍ ചിരിച്ചു. അവള്‍ എന്നെ മുറുകെ പുണര്‍ന്നു.
‘എങ്കില്‍ അതിന്റെ റോയല്‍റ്റിയില്‍ പകുതി എനിക്ക് വേണം.’
‘ഗ്രാന്റഡ്. ഇനി ആ കഥ പറയൂ?’
‘ഏത് കഥ?’
‘നിന്റെയും നിന്റെ അമ്മയുടെയും.’
അല്പനേരത്തെ നിശ്ശബ്ദതക്കുശേഷം അവള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
‘എന്റെ അമ്മ ജനിച്ചത് ഇന്നത്തെ ബംഗ്ലാദേശിലെ ഢാക്കയിലാണ്. 1960കളുടെ അവസാനത്തില്‍. അമ്മക്ക് ഒരു വയസ്സുള്ളപ്പോള്‍ അമ്മൂമ്മയും അപ്പൂപ്പനും മുര്‍ഷിദാബാദിലേക്ക് താമസം മാറ്റി. അപ്പൂപ്പന്‍ ശ്രീകണ്ഠ ബാനര്‍ജിക്ക് ഗവണ്മെണ്ട് കോളേജിലായിരുന്നു ജോലി. ബംഗാളി അധ്യാപകനായിരുന്നു അപ്പൂപ്പന്‍. അമ്മൂമ്മക്ക് ജോലിയൊന്നുമില്ലായിരുന്നു. പക്ഷേ കളിമണ്‍ ശില്പങ്ങളുണ്ടാക്കുന്നതിലും ചിത്രരചനയിലും മികവ് കാണിച്ചിരുന്നു അമ്മൂമ്മ. മുര്‍ഷിദാബാദിലെ സ്‌കൂളിലും കോളേജിലുമായിരുന്നു അമ്മയുടെ വിദ്യാഭ്യാസം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മ നന്നായി ചിത്രം വരച്ചു, കഥയെഴുതി. ബംഗാളി സാഹിത്യത്തില്‍ അവഗാഹമുള്ളയാളായിരുന്നു എന്റെ അപ്പൂപ്പന്‍. അമ്മയെ കഥയെഴുതുവാന്‍ അപ്പൂപ്പന്‍ പ്രോത്സാഹിപ്പിച്ചു. അമ്മക്ക് എഴുത്തിനേക്കാള്‍ ഇഷ്ടം ചിത്രമെഴുത്തിനോടായിരുന്നു.
ഇടക്ക് അവള്‍ എന്റെ മുഖത്തേക്ക് നോക്കി. ലൈറ്റ് അണച്ചിട്ടില്ലായിരുന്നു. ഞാന്‍ ഉറങ്ങിപ്പോയോ എന്ന് നോക്കിയതായിരുന്നു അവള്‍.
‘കഥ പറയാനും കേള്‍ക്കാനും വെളിച്ചത്തിന്റെ ആവശ്യമില്ലല്ലോ. ലൈറ്റ് അണച്ചേക്കു.’ ഞാന്‍ പറഞ്ഞു.
അവള്‍ ലൈറ്റണച്ച് എന്റെ സമീപം വന്നു കിടന്നു. മലര്‍ന്നു കിടക്കുന്ന എന്റെ മാറില്‍ അവള്‍ തല ചായ്ച്ചു.
‘കഥ തുടരൂ.’ ഞാന്‍.
അവള്‍ കഥ തുടര്‍ന്നു.
‘അമ്മ പത്താം ക്ലാസ് വിജയിച്ചപ്പോള്‍ അപ്പൂപ്പന്‍ മകളെ ബെഹ്‌റാംപൂരിലെ കൃഷ്ണത് കോളേജില്‍ ചേര്‍ത്തു. പഠിക്കാന്‍ മിടുക്കിയായിരുന്നു അമ്മ. പ്രീ ഡിഗ്രി കഴിഞ്ഞപ്പോള്‍ അമ്മക്ക് ശാന്തിനികേതനില്‍ ചിത്രകല പഠിക്കണമെന്ന് പറഞ്ഞു. സയന്‍സ്ഗ്രൂപ്പില്‍ നല്ല മാര്‍ക്കോടെ പ്രീ ഡിഗ്രി പാസായ അമ്മക്ക് അന്ന് ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടുമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും അത് ആഗ്രഹിച്ചു. അമ്മ തന്റേടിയായിരുന്നു. പ്രധാനം സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍. അപ്പൂപ്പന്‍ അമ്മയുടെ കാല് പിടിച്ചു കരഞ്ഞു. ഫലമുണ്ടായില്ല. അമ്മ ശാന്തിനികേതനില്‍ ചേര്‍ന്നു.
ശാന്തിനികേതനില്‍ ബി എഫ് എ മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയ മധുമതി അവിടെ നിന്ന് എം എഫ് എ നേടിയത് സ്വര്‍ണമെഡലോടെ. എം. എഫ്. എ. ക്കു പഠിക്കുമ്പോള്‍ തന്നെ രണ്ട് വലിയ സോളോ എക്‌സിബിഷനുകള്‍ നടത്തി
ഈ പ്രദര്‍ശനങ്ങള്‍ക്കൂ മുന്‍ കൈയ്യെടുത്ത അവിടത്തെ ചിത്രകല അധ്യാപകനായ അന്റോണിയോ ബരേസി എന്ന ഇറ്റാലിയന്‍ ചിത്രകാരനുമായി അമ്മ അടുപ്പത്തിലായി. അപ്പൂപ്പന്‍ അമ്മയെ ഈ പ്രണയബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അതുകൊണ്ട്ഫലമുണ്ടായില്ല. പിന്തിരിയല്‍ അമ്മയുടെ ജീവിതനിഘണ്ടുവിലില്ല.അമ്മൂമ്മയുടെ മരണത്തിന് താനാണ് കാരണക്കാരിയെന്ന് അമ്മ വിശ്വസിക്കുന്നില്ല. എന്റെ ജീവിതവീക്ഷണത്തിന്റെ പേരില്‍ മറ്റൊരാള്‍ ജീവിതമവസാനിപ്പിക്കുകയാണെങ്കില്‍ എനിക്കെന്തു ചെയ്യന്‍ കഴിയും എന്ന നിലപാട്. സ്വന്തം തീരുമാനമല്ലാതെ മറ്റൊരു തീരുമാനവും അമ്മ അംഗീകരിച്ചില്ല. എന്നും എപ്പോഴും. ഈ വിഷമം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അമ്മൂമ്മ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്തത്. അപ്പൂപ്പന്‍ ജോലിക്ക് പോയ സമയത്തതാണ് അമ്മൂമ്മ ഈ കടുംകൈ ചെയ്തത്.
വലതു കൈപ്പടം കൊണ്ട് എന്റെ നഗ്‌നനാഭിയില്‍ തലോടിയ അവള്‍ മൂന്നു നാലു നിമിഷത്തെ സവകാശത്തിനുശേഷം അമ്മയുടെ കഥ തുടര്‍ന്നു
അമ്മ പിന്നെ ഒരിക്കല്‍ പോലും അപ്പൂപ്പനെ കാണാന്‍ പോയില്ല. അന്റോണിയോയും അമ്മയും അവരുടെ തൊഴില്‍പരമായ സൗകര്യങ്ങള്‍ തേടി ഡല്‍ഹിയിലേക്ക് താമസം മാറ്റി. അമ്മതന്നെയാണ് പലപ്പോഴായി ഈ കഥകളെല്ലാം എന്നോട് പറഞ്ഞത്. ഞാനറിയാത്ത ഒരു രഹസ്യവും തന്റെ ജീവിതത്തിലുണ്ടാകാന്‍ പാടില്ലെന്ന് അമ്മക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
അപ്പൂപ്പന് എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ. ഡല്‍ഹിയില്‍ വെച്ചാണ് അമ്മ ഗര്‍ഭിണിയായത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രയില്‍ വെച്ചാണ് അമ്മ എന്നെ പ്രസവിച്ചത്. അന്റോണിയോ എന്നെ എപ്പോഴും കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുമായിരുന്നു. അമ്മ അന്റോണിയോ എന്ന് വിളിക്കുന്നത് കേട്ട് ഞാനും അതു തന്നെ വിളിച്ചു. കൊച്ചു ശബ്ദത്തില്‍ ഞാന്‍ അന്റോണിയോ എന്ന് വിളിക്കുമ്പോള്‍ അമ്മയും അച്ഛനും (അന്റോണിയോആണ് എന്നെ ജനിപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു) പൊട്ടിച്ചിരിക്കുമായിരുന്നു.
എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ നടന്ന സംഭവം ഞാന്‍ ഇന്നുമോര്‍ക്കുന്നു. ഞാന്‍ സ്‌കൂളില്‍ നിന്ന് ഞങ്ങളുടെ അപ്പാര്‍ട്‌മെന്റില്‍ എത്തിയപ്പോള്‍ മുന്നില്‍ ചെറിയൊരു ആള്‍ക്കൂട്ടം. പോലീസ് ജീപ്പ് താഴെ കിടക്കുന്നു. അപ്പാര്‍ട്‌മെന്റിലെ സിറ്റിംഗ് റൂമില്‍ പോലീസുകാര്‍ അന്റോണിയോയെ വിലങ്ങണിയിക്കുന്നത് ഞാന്‍ കണ്ടു. അയാള്‍ക്കൊപ്പം മെലിഞ്ഞു നീണ്ട ഒരു വെള്ളക്കാരിയുണ്ടായിരുന്നു .അവരെ വിലങ്ങണിയിച്ചിരുന്നു. മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു ആ ബെലാറൂസുകാരി. അനസ്താസിയ. അമ്മയില്ലാത്ത സമയത്ത് അവര്‍ ഇടക്കിടെ വീട്ടില്‍ വന്നിരുന്നു.ഭാഗ്യവശാല്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കിട്ടാത്തതിനാല്‍ അമ്മയെ അവര്‍ മാപ്പുസാക്ഷിയാക്കി. ആ കേസില്‍ നിന്നൊഴിവാകുവാന്‍ അമ്മ മാര്‍ക്കോസ് കര്‍വാലൊ എന്ന ചെറുപ്പക്കാരനായ ഒരു പോലീസ് ഓഫിസര്‍ക്കൊപ്പം ഒരു ദിവസം മുസൂറിയിലുള്ള അയാളുടെ ബംഗ്ലാവില്‍ വെപ്പാട്ടിയായി ജീവിച്ചു. അമ്മ തന്നെയാണ് ഇക്കാര്യം എന്നോടൊരിക്കല്‍ പറഞ്ഞത്. തികച്ചും നിര്‍വ്വികാരമായിട്ടാണ് അമ്മ ഇതെല്ലാം വിശദമാക്കിയത്
പിന്നീടങ്ങോട്ട് അമ്മയുടെ കമിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു. ഡല്‍ഹിയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റായിരുന്ന ഡോക്ടര്‍ ഹോര്‍മീസ ഇടക്കിടെ വീട്ടില്‍ വന്നുപോവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വലിയ ചിത്രകലാ ആസ്വാദകനാണ് ഡോക്ടറെന്ന് അമ്മ എന്നോട് പറഞ്ഞു. അമ്മയേയും അമ്മയുടെ ചിത്രങ്ങളെയും ഡോക്ടര്‍സാബ് കലവറയില്ലാതെ പ്രണയിച്ചു. അദ്ദേഹത്തിന്റെ സഹായംമൂലം അമ്മക്ക് ഡല്‍ഹിയിലെ മ്യൂസിയത്തില്‍ ആര്‍ട്ട് ക്യുറേറ്ററുടെ ജോലി ലഭിച്ചു. അതുവരെ അമ്മ എന്നെ വളര്‍ത്തിയത് പുരുഷ സുഹൃത്തുക്കള്‍ നല്‍കിയ പണം കൊണ്ടാണ്. ജോലി കിട്ടിയപ്പോള്‍ ഞങ്ങള്‍ ഔട്ടര്‍ ഡല്‍ഹിയിലുള്ള ഒരു വാടകവീട്ടിലേക്ക് മാറി. ആ വീട് ഞങ്ങള്‍ക്ക് ഐശ്വര്യം നല്‍കിയെന്ന് അമ്മ പറയുമായിരുന്നു. അമ്മ രാത്രിയിലും ഒഴിവുള്ള ദിവസങ്ങളിലും ധാരാളം ചിത്രങ്ങള്‍ വരച്ചു. ഡല്‍ഹിയിലെ മുഗള്‍ ആര്‍ട്ട് ഗാലറിയില്‍ അമ്മ സോളോ നടത്തി. അമ്മയുടെ ഭൂരിഭാഗം ചിത്രങ്ങളും വിറ്റുപോയി. പ്രധാനപ്പെട്ട പദവിയിലിരുന്നിരുന്ന ഒരു വിദേശ സര്‍വീസ് ഉദ്യോഗസ്ഥന്‍ കറുത്ത ഫ്രെയിമുള്ള കണ്ണടയും വെളൂത്ത കോട്ടുംധരിച്ച് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന അയാളെ അമ്മ ശര്‍മ്മ സാബ് എന്നു വിളിച്ചുഅമ്മക്ക് പാരീസില്‍ സോളോ നടത്തുന്നതിനുള്ള അവസരം നല്‍കാമെന്ന് പറഞ്ഞ് മൂന്നു ദിവസം കുളുവില്‍ അമ്മയെ അയാളുടെ റിസോര്‍ട്ടില്‍ താമസിപ്പിച്ചു. ഒന്ന് രണ്ടു പാരീസ് പത്രങ്ങളുടെ വാരാന്ത്യങ്ങള്‍ അമ്മയെക്കുറിച്ചും അമ്മയുടെ ചിത്രങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ അച്ചടിച്ചു. ലെ മോണ്ടി എന്ന പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ ഫ്രോക്കിട്ട ഒരു കൊച്ചു പെണ്‍കുട്ടിയും, ഞാന്‍, മധുമതി എന്ന ചിത്രകാരിക്കൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ കാമുകനായ ഏതോ ഒരെഴുത്തുകാരന്‍ മുന്‍കൈയ്യെടുത്തതുകൊണ്ടാണ് പാരിസിലെ പത്രങ്ങള്‍ മധുമതിയെന്ന ഇന്ത്യന്‍ ചിത്രകാരിയെ തിരിച്ചറിഞ്ഞത്. ലെ മോണ്ടിയിലെ ആര്‍ട്ട് എഡിറ്റര്‍ അമ്മക്ക് പാരിസിലെ ഇടത്തരം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തു.’
അമ്മയുടെ കാമുകനായ ആ പത്രപ്രവര്‍ത്തകനാണ് തന്നോടൊപ്പം ശയിക്കുന്നതെന്ന് അവള്‍ക്കറിയില്ലല്ലൊ എന്ന് ഞാന്‍ ആശ്വസിച്ചു.
അവള്‍ കുറച്ചുനേരം മിണ്ടാതിരുന്നു. സങ്കടത്തിന്റെ സമോവറില്‍ അവളുടെ മനസ്സ് തിളച്ചുകാണും.
പത്താം ക്ലാസ് പരീക്ഷ വളരെ നല്ല നിലയില്‍ ഞാന്‍ വിജയിച്ചു. സ്‌കൂളില്‍ രണ്ടാം സ്ഥാനം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കഥ എഴുതിയിരുന്നു. ചിത്രംവര ചെറിയ തോതില്‍ ഉണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറിക്ക് പഠിക്കുമ്പോള്‍ ചിത്രമെഴുത്ത് എന്നെ ആകര്‍ഷിച്ചു. ഞാനത് ഗൗരവമായെടുത്തു. രാത്രിയില്‍ അമ്മയുടെ ചായക്കൂട്ടുകള്‍ കൊണ്ട് ഞാന്‍ ചെറിയ ചിത്രങ്ങള്‍ വരച്ചു. ദല്‍ഹിയില്‍ ഞാന്‍ നിത്യേന കണ്ടിരുന്ന തെരുവു ദ്രിശ്യങ്ങളും നായ്ക്കളും മനുഷ്യരും അതിലുള്‍പ്പെട്ടു. ചെറിയ കാന്‍വാസ് തുണ്ടങ്ങള്‍ അമ്മയുടെ സ്റ്റുഡിയോയില്‍ കിടപ്പുണ്ടായിരിക്കും, അതിലായിരുന്നു എന്റെ ചിത്രമെഴുത്ത്. വരച്ചത് ആരെങ്കിലും കാണണമെന്ന നിര്‍ബന്ധം എനിക്കില്ലായിരുന്നു. പക്ഷേ കാണേണ്ട ആള്‍ അതു കണ്ടെത്തി. എന്റെ ഷെല്‍ഫില്‍ ഞാന്‍ വരച്ചു വെച്ചിരുന്ന ചിത്രങ്ങള്‍ ഒരു ദിവസം അമ്മയുടെ കണ്ണില്‍ പെട്ടു. സ്‌കൂള്‍ വിട്ട് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ എന്നോട് പറഞ്ഞു.
‘നീ ഉടുപ്പ് മാറി വാ. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.’
കഥ പറഞ്ഞു പറഞ്ഞ് ഞാനും ചാരുമതിയുംമറ്റേതോ ലോകത്തെത്തിച്ചേര്‍ന്നിരുന്നു. ഞാന്‍ അവളുടെ മുഖത്ത് അരണ്ട വെളിച്ചത്തില്‍ സൂക്ഷിച്ചു നോക്കി. അവള്‍ക്ക് ഇറ്റാലിയന്‍ ജനിതകത്തിന്റെ അടയാളങ്ങളുണ്ടോ? ഉണ്ടെന്ന് എനിക്കു തോന്നി. എന്റെ നോട്ടം അവള്‍ കാണുന്നുണ്ടായിരുന്നു. അവള്‍ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടടുപ്പിച്ചു. അവളുടെ നഗ്‌ന മാറിടം എന്റെ നെഞ്ചിലമര്‍ന്നു.
‘അമിതമായ ആഹ്ലാദംവന്നാല്‍ ഞാന്‍ രതിയിലേര്‍പ്പെടാറുണ്ട്. നല്ലൊരു പെയിന്റിങ്ങ് ചെയ്താലും അത് പതിവുണ്ട്.’
എന്റെ കണ്ണുകളിലെ ദാഹം അവള്‍ കണ്ടു. അവള്‍ എന്റെ ബോക്‌സര്‍ ഊരിക്കളഞ്ഞു. എത്രനേരം ആ സംയോഗം നീണ്ടു നിന്നുവെന്ന്അറിയില്ല. എന്നേക്കാള്‍മുന്നെ അവള്‍ തളര്‍ന്നു. എന്റെ മുകളിലായിരുന്നു അവള്‍. അവള്‍ എന്റെ മേല്‍ തളര്‍ന്നു കിടന്നു. ഒരു കൊച്ചുകുഞ്ഞ് എന്റെ നെഞ്ചില്‍ തളര്‍ന്നൊട്ടി കിടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അതുവരെ തോന്നാത്ത ആഹ്ലാദം എനിക്കപ്പോള്‍ അനുഭവപ്പെട്ടു.
‘രണ്ടു മണി കഴിഞ്ഞു…’ അവള്‍ കൈത്തണ്ടയിലെ വാച്ചില്‍ നോക്കി പറഞ്ഞു.
‘എനിക്ക് ഉറക്കം വരുന്നില്ല…’ ഞാന്‍ പറഞ്ഞു.
‘നീ ബാക്കി കഥ പറയ്.’
അവള്‍ പറഞ്ഞു:
‘അമ്മ എന്റെ ചിത്രങ്ങള്‍ പുറത്തെടുത്തു വെച്ചിരിക്കുന്നു. ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
‘നീ എന്നെപ്പോലെ കഷ്ടപ്പെട്ട് ജീവിക്കാനാണോ ഉദ്ദേശിക്കുന്നത്?’
അമ്മയുടെ ചോദ്യത്തിന് ഞാന്‍ മൗനം പാലിച്ചു.
‘നീ മിണ്ടാതെ നിന്നിട്ടു കാര്യമില്ല. ഒരു ചിത്രകാരിയാകുവാന്‍, റെക്കഗ്‌നിഷന്‍ കിട്ടാന്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടുവെന്ന് നിനക്കറിയാമല്ലോ. നിനക്ക് ഹയര്‍ സെക്കണ്ടറിക്ക് നല്ല മാര്‍ക്കുണ്ട് നീ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതണം.’
അതിനും ഞാന്‍ മറുപടി പറഞ്ഞില്ല.
പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. എഴുത്തുകാരനും ജേണലിസ്റ്റുമായ വികാസ് സ്വരൂപ് സര്‍ മിക്കവാറും എല്ലാ ശനിയാഴ്ചയും അമ്മയെ കാണാന്‍ വരും. രസഗോള, ഹല്‍വ, എന്നിവയുമായാണ് സര്‍ വരാറുള്ളത്. എന്നോട് വാത്സല്യപൂര്‍വമാണ് വികാസ് സര്‍ പെരുമാറിയിരുന്നത്. ഒരു ദിവസം അദ്ദേഹം വന്നപ്പോള്‍ അമ്മ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയിരിക്കുകയായിരുന്നു. ഞാന്‍ ചെറിയൊരു കാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം വന്നത്. ഞാന്‍ ചെയ്യുന്ന ചിത്രത്തിലേക്ക് അദ്ദേഹം സസൂക്ഷ്മം നോക്കി നിന്നു.
‘നീ ഇതിനു മുന്‍പ് എത്ര ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്?’ സര്‍ ചോദിച്ചു.
ഞാന്‍ അതുവരെ വരച്ച ചിത്രങ്ങള്‍ മുഴുവനും അദ്ദേഹത്തെ കാണിച്ചു. ഓരോ ചിത്രവും അദ്ദേഹം ശ്രദ്ധയോടെ വിലയിരുത്തി. എല്ലാം നോക്കിക്കഴിഞ്ഞു സര്‍ പറഞ്ഞു:
‘ബേട്ടി യു ആര്‍ ഇമ്മെന്‍സ്ലി ടാലെന്റഡ്. ഇവന്‍ ദാന്‍ യുവര്‍ മദര്‍.’
എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്.
സര്‍ അമ്മയോടിക്കാര്യം പറഞ്ഞപ്പോള്‍ അമ്മ ക്ഷോഭിച്ചു. അപ്പോള്‍ സര്‍ അമ്മയെ ശകാരിച്ചു.
‘ഡോണ്ട് ടോക് റബ്ബിഷ്, മധുമതി! ടോക് സം സെന്‍സ്.’
‘സര്‍ പോയതിനുശേഷം അമ്മ എന്നെ രൂക്ഷമായി ശകാരിച്ചു. അമ്മ പറയുന്നത് അനുസരിക്കുന്നെങ്കില്‍മാത്രം വീട്ടില്‍ നിന്നാല്‍ മതിയെന്നും അല്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്നും അമ്മ പറഞ്ഞു.അതു കേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അമ്മയെ സ്ലട് എന്നു വിളിച്ചു. അമ്മ കരഞ്ഞുകൊണ്ട് എന്റൈ കവിളിലും പുറത്തും മാറിമാറി തല്ലി.
സഹിക്കാന്‍ കഴിയാതായപ്പോള്‍ ഞാന്‍ അമ്മയുടെ കവിളത്തടിച്ചു, ഒരു വട്ടമല്ല, പല വട്ടം, എണ്ണമോര്‍ക്കുന്നില്ല.
ഈ ഘട്ടത്തില്‍ അവള്‍ കരഞ്ഞു. അവളുടെ കണ്ണീര്‍ എന്റെ നെഞ്ച് നനച്ചു. ഞാന്‍ അവളെ സാന്ത്വനിപ്പിച്ചു.
പിറ്റേന്ന് ഞാന്‍ വികാസ് സര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി. അവിടെ സര്‍ ഒറ്റക്കായിരുന്നു താമസം. ഞാന്‍ കോള്‍ ബെല്‍ അടിച്ചപ്പോള്‍ സര്‍ വന്ന് വാതില്‍ തുറന്നു. എന്നെ കണ്ടതും അദ്ദേഹം ആശ്ചര്യപ്പെട്ടു.
‘ചാരു? എന്തു പറ്റി?’
ഞാന്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇപ്പോള്‍ കരഞ്ഞതുപോലെ കരഞ്ഞില്ല.
‘നീ വിഷമിക്കേണ്ട. നമുക്ക് വഴിയുണ്ടാക്കാം.’ അദ്ദേഹം പറഞ്ഞു.
അന്നു രാത്രി ഞാന്‍ അദ്ദേഹത്തോടൊപ്പം ശയിച്ചു. പതിനെട്ടുകാരിയായ എന്നെ ഭോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഹി ഡിഡ് നോട്ട് പെനിട്രേറ്റ്. ബട്ട് ഐ ഡിഡ് ദി ബ്ലോ ജോബ്. വികാസ് സാറിന് അതായിരുന്നു ഇഷ്ടം.’
അവിടെ വെച്ച് ഞാന്‍ അവളുടെ വാ പൊത്തി.
‘ഇനി നീ പറയരുത്.’
ഞാന്‍ അവളെ പുണര്‍ന്നു. എനിക്ക് സങ്കടം താങ്ങാനായില്ല. ഇത്തരം ഘട്ടങ്ങളില്‍ അതി കഠിനമയി സങ്കടപ്പെടുന്ന സ്വഭാവം എനിക്കുണ്ട്. അത് തരണം ചെയ്യുവന്‍ എനിക്ക് കുറച്ച് സമയം വേണം. ഞങ്ങള്‍ രണ്ടുപേരും പേര്‍ത്തും പേര്‍ത്തും തേങ്ങിക്കരഞ്ഞു. പിന്നെ എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാന്‍ ഉണരുമ്പോള്‍ വെയില്‍ പരന്നു കഴിഞ്ഞു. ജനലിലൂടെ വെയില്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഹാളിലെ പരവതാനിയില്‍ പൂര്‍ണ നഗ്‌നനായാണ് ഞാന്‍ കിടക്കുന്നത്. ചാരുമതി കസേരയിലിരുന്ന് പത്രം വായിക്കുന്നു. അവള്‍ എഴുന്നേറ്റിട്ട് അധികമായിട്ടില്ല, ചായകപ്പ് ടീപ്പോയിക്ക് മുകളില്‍ ഇരിപ്പുണ്ട്.
ഞാന്‍ കോട്ടുവായിട്ടപ്പോള്‍ അവള്‍ പത്രത്തില്‍ നിന്ന് കണ്ണുകളുയര്‍ത്തി. ഞാന്‍ വിവസ്ത്രനായി കിടക്കുന്നത് നോക്കി അവള്‍ ചിരിച്ചു.

 

ഒരൊറ്റ ദിവസം കൊണ്ട് നഗ്‌നതയെ പ്രതിയുള്ള നാണം പറന്നുപോയിരിക്കുന്നു.
ഞാന്‍ തിടുക്കപ്പെട്ട് ബോക്‌സര്‍ എടുത്തിട്ടു. ജീന്‍സ് സോഫയില്‍ കിടക്കുന്നുണ്ട് അവള്‍ കൈയെത്തിച്ച് അതെടുത്തു എന്റെ അടുത്തേക്കിട്ടു. ജീന്‍സ് ഇട്ട് കോണി കയറിപ്പോകുമ്പോള്‍ അവള്‍ പറഞ്ഞു:
‘വേഗം ബ്രഷ് ചെയ്ത് വന്ന് ചായ കുടിക്ക്.’
ഞാന്‍ ബ്രഷ് ചെയ്തു വരുമ്പോള്‍ അവള്‍ ചായ നീട്ടി.
‘ബി എ ഗുഡ് ബോയ് നൗ. ഗോ ആന്‍ഡ് വാഷ്.’
‘ഇരുപത്തിഒന്‍പതു വയസ്സുകാരിക്ക് ഒരമ്പതുകാരിയുടെ പ്രാപ്തിയും പക്വതയുമുണ്ട്.’
എന്റെ വാക്കുകള്‍ അവള്‍ക്കുള്ള അംഗീകാരമായിരുന്നുവെങ്കിലും അവള്‍ അതിനോട് ഗൗരവം ചോരാതെയാണ് പ്രതികരിച്ചത്.
‘സര്‍, ഞാന്‍ കടന്നു വന്ന വഴിയിലൂടെയല്ല നിങ്ങള്‍ കടന്നു വന്നത്. നിങ്ങള്‍ക്ക് പതിനെട്ടു വയസ്സില്‍ അമ്മയെ വേശ്യയെന്ന് വിളിക്കേണ്ടി വന്നില്ല, അമ്മയുടെ ദേഹത്തു കൈ വെക്കേണ്ടതായി വന്നില്ല. സൗമ്യചിത്തനായ സന്മാര്‍ഗ്ഗിയായ മനുഷ്യനാണ് നിങ്ങള്‍. പക്വത കടന്നുവരുന്നത് അനുഭവങ്ങളുടെ സഹചാരിയായാണ്.’
അതു കേട്ടപ്പോള്‍ ഞാന്‍ വിഷമിച്ചുപോയി. വിഷമം മാത്രമല്ല അപകര്‍ഷവും എന്റെ മനസ്സിലേക്ക് ചേറുംചളിയുമായി കുതിച്ചെത്തി.
ഞാന്‍ അവളുടെ അടുത്തേക്ക് ചെന്ന് ആ മുഖം എന്റെ കൈകളില്‍ കോരി എടുത്തു. എന്റെ അപ്രതീക്ഷിതമായ ആ പ്രവൃത്തി അവള്‍ ആസ്വദിക്കുന്നതായി എനിക്ക് തോന്നി. അവളുടെ ശരീരം എന്റെ ശരീരത്തോടൊപ്പം വിയര്‍ത്തു.
പെട്ടെന്ന് അവള്‍ സമനിലയിലേക്ക് തിരിച്ചു വന്നു
‘എന്നെ വിട്, ഞാന്‍ കുളിച്ചിട്ടില്ല.’
അവള്‍ കുളിക്കാന്‍ കയറി.
പിറ്റേന്നുമുതല്‍ രണ്ടു ദിവസം ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ഹൈദരാബാദില്‍ എന്റെ ഒരു സുഹൃത്ത് പ്രൊഫസര്‍ സദാനന്ദ് സാഹുവിന്റെ മകളൂടെ വിവാഹം. വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത് അന്നു വൈകുന്നേരം മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എന്നെ തേടി ഏകദേശം അന്‍പത്വയസ്സ് പ്രായംതോന്നിക്കുന്ന ഒരു സ്ത്രീ എത്തി. സാമാന്യം സുന്ദരിയായ അവര്‍ ചിരപരിചിതയെപ്പോലെ സംസാരിക്കാന്‍ തുടങ്ങി. അവരുടെ ഇംഗ്ലീഷിന് നേരിയ ബംഗാളി ഫ്‌ളേവര്‍. രാത്രി വണ്ടിക്ക് ഞാന്‍ മടങ്ങുന്ന കാര്യം അവര്‍ക്കറിയാം.
എനിക്കവരെ തല്‍ക്ഷണം മനസ്സിലായില്ല. അത് മനസ്സിലാക്കിയതുപോലെ പുഞ്ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു:
‘മുന്നു ഈസ് മൈ ഡോട്ടര്‍.’
‘മുന്നു’ എന്ന് ഞാന്‍ മനസ്സിലാവാത്തപോലെ പിറുപിറുത്തപ്പോള്‍ അവര്‍ തിരുത്തി.
‘ചാരുമതി, ഫോര്‍ അസ് ,ഷി ഈസ് മുന്നു.’
മധുമതി, ചാരുമതിയുടെ അമ്മ. എന്റെ പ്രജ്ഞയില്‍ മധുമതി മെല്ലെ തെളിഞ്ഞൂവന്നു.
‘മൈ ഗോഷ്, വാട്ട് എ സര്‍പ്രൈസ്! വിജയ് എന്നെ ഓര്‍ക്കുന്നില്ലെന്നോ?’
ഞാന്‍ അവളെ സൂക്ഷിച്ചുനോക്കി. ആ കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണടയാണ് അവളെ കുറച്ചു നേരത്തേക്കെങ്കിലും എനിക്ക് അപരിചിതയാക്കിയത്.
‘നിന്നെ ഓര്‍ക്കുന്നില്ലെങ്കില്‍ ഞാന്‍ ആരെ ഓര്‍ക്കും? ഞാന്‍ മുംബൈയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നീ ജഹാന്‍ഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒരു സോളോ നടത്തിയതോര്‍ക്കുന്നോ? ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ്.’
ഞാന്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. അവള്‍ വീണ്ടും ആ ഓര്‍മ്മയിലേക്ക് എന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചു.
‘ഐ റിമംബര്‍ ദോസ് റൈറ്റപ്‌സ് യു ഡിഡ് ഇന്‍ ടൈംസ് എറ്റ് ദാറ്റ് ടൈം. യു റോട്ട് എ വെരി ഓതെന്റിക് പീസ് എബൌട്ട് മൈ കരീര്‍ ആസ് എ പെയിന്റര്‍.’
ഞാന്‍ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു.
ആ റൈറ്റപ്പ് പാരിസിലെ ലെ മോണ്ടി പത്രത്തിനയച്ചുകൊടുത്തതും അവരാ ലേഖനത്തിന്റെ ഫ്രഞ്ച് വേര്‍ഷന്‍ പ്രസിദ്ധീകരിച്ചതും ഞാന്‍ ഓര്‍ത്തു.
‘വികാസ് എന്നോട് വിളിച്ചു പറഞ്ഞു നീ ഇന്ന് ഇവിടെ ഉണ്ടെന്ന്.’
മധുമതിയുടെ നേര്‍ത്ത ശബ്ദം എന്നെ ഹോട്ടലിന്റെ ലോബിയിലേക്ക് മടക്കിക്കൊണ്ടുവന്നു.
‘വികാസിനെ കാണാറുണ്ടോ?’
എന്റെ ചോദ്യത്തിലെ മുള്ള് മധുമതിക്ക് മനസിലായെന്ന് തോന്നി.
‘വല്ലപ്പഴും.’
ഞാന്‍ കൂടുതലെന്തെങ്കിലും ചോദിക്കുമെന്ന് കരുതി അവള്‍ വിഷയം മാറ്റി
‘വികാസ് എനിക്ക് നിന്റെ പുസ്തകം അയച്ചു തന്നു. വിട്രിയോള്‍. ഞാന്‍ വായിച്ചു. എഴുത്ത് കൊള്ളാം എന്നു പറഞ്ഞാല്‍ അത് അനീതിയാകും. നന്നായിട്ടുണ്ട് എന്ന് പറയുന്നതാണ് മര്യാദ. അതാണ് സത്യം.’
ഞാനവളോട് എന്റെ നന്ദി അറിയിച്ചു.
‘എന്റെ മോള്‍ നിന്റെ കൈയില്‍ സുരക്ഷിതയാണെന്ന് വികാസ് പറഞ്ഞപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഷി വാസ് ബ്രേക്കിങ് ഡൗണ്‍. ലോസ്റ്റ് ഹെഴ്‌സെല്‍ഫ് ഇന്‍ എ ഗ്രുപ്പ് ഓഫ് ആന്റി സോഷ്യല്‍സ്.’
മകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരമ്മയുടെ വാക്കുകള്‍.
‘ഇപ്പോള്‍ അവള്‍ക്ക് കുഴപ്പമൊന്നുമില്ല. അവള്‍ മികച്ച കുറെ പെയിന്റിങ്ങുകള്‍ ചെയ്തിട്ടുണ്ട്. ആന്‍ഡ് പ്ലാനിങ്ങ് ടു ഡു ആന്‍ എക്‌സിബിഷന്‍.’
അവളെന്റെ കൈയില്‍ പിടിച്ചു.
‘ദാറ്റ്‌സ് ഗ്രേറ്റ്… താങ്ക് യു.’
കുറച്ചുനേരം ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത തങ്ങിനിന്നു. അവളാണത് ഭഞ്ജിച്ചത്.
‘ദില്ലിയില്‍ വരുമ്പോള്‍ എന്നെ വിളിക്കണം. രണ്ടാമത്തെ തവണയാണ് വിജയചന്ദ്രന്‍ എന്നെ സഹായിക്കുന്നത്. ഞാനിതുവരെ ഒരു നന്ദിവാക്കുപറയാന്‍പോലും നിന്നെ വിളിച്ചില്ല. അപകര്‍ഷത തോന്നിയതുകൊണ്ട് വിളിക്കാതിരുന്നതാണ്.’
ഞാനവളെ ആശ്വസിപ്പിച്ചു: ‘അതൊന്നും സാരമില്ല. ഔപചാരികതകളില്‍ പണ്ടും എനിക്കു വിശ്വാസമില്ലെന്ന് നിനക്കറിയാമല്ലോ.’
തിരികെ യശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനിലിറങ്ങി ഒരു യുബറില്‍ കയറി ഞാന്‍ വീട്ടിലെത്തുമ്പോള്‍ ചാരുമതി സ്റ്റുഡിയോയില്‍ തിരക്കിട്ട് ജോലി ചെയ്യുകയായിരുന്നു.
ഞാന്‍ മധുമതിയെ കണ്ട വിവരം അവളോട് പറഞ്ഞില്ല.
പിറ്റേന്ന് രാവിലെ പ്രാതല്‍ കഴിക്കുന്നതിനിടെ ഞാന്‍ മലയാളത്തില്‍ ഒരു നോവലെഴുതുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ചാരുമതി ഒട്ടൊരു സന്ദേഹത്തോടെ എന്നോടിങ്ങനെ പറഞ്ഞു:
‘മലയാളം സാറിന്റെ മാതൃഭാഷയാണെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. പക്ഷേ റീഡര്‍ഷിപ് കുറവല്ലേ അവിടെ. മിക്കവാറും ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്കെല്ലാം ഈ പ്രശ്‌നമുണ്ട്. ബംഗാളില്‍ പുസ്തകം വായിക്കുന്നവരുടെ എണ്ണം വല്ലാതെ കുറയുന്നുവെന്ന് അമ്മ പറയാറുണ്ട്. അപൂര്‍വം പുസ്തകങ്ങള്‍ രക്ഷപ്പെട്ടേക്കാം. സാറിന്റെ കാര്യം തന്നെ എടുക്കാം. വിട്രിയോള്‍ ഒരു വര്‍ഷത്തിനിടയില്‍ പെന്‍ഗ്വിന്‍ അഞ്ചോ ആറോ പതിപ്പിറക്കിയില്ലേ. യൂറോപ്പില്‍ അതിന് വായനക്കാരുണ്ടല്ലോ. ഇനി അത് ഫ്രഞ്ചിലും സ്പാനിഷിലും കൂടി വന്നാല്‍ അതില്‍ നിന്നു കിട്ടുന്ന റോയല്‍റ്റികൊണ്ട് സാറിന് ഇനിയൊന്നും എഴുതിയില്ലെങ്കില്‍പോലും ജീവിക്കാം. മലയാളത്തില്‍ അപൂര്‍വമല്ലേ അങ്ങനെ?’
അവളുടെ നിരീക്ഷണം വളരെ ശരിയാണെന്ന് എനിക്ക് തോന്നി.
‘സാറിന് ചിത്രകലക്കും ശില്പകലക്കും വേണ്ടി ജീവിതം നീക്കിവെച്ച ധന്യാത്മക്കളായ കലാകാരന്മാരെ കുറിച്ച് ഒരു പുസ്തകം എഴുതിക്കൂടെ?’
‘ഉം. ആലോചിക്കാം. ആദ്യം ചെയ്യാനുള്ള ജോലി തീരട്ടെ.’
അപ്പോള്‍ അവള്‍ തന്റെ സീനിയറായി ബറോഡയില്‍ പഠിച്ച നളിന്‍ ഭാട്ടിയയുടെ കഥ പറഞ്ഞു. എം എഫ് എ ക്കു പഠിക്കുമ്പോള്‍ തന്നെ രണ്ട് സോളൊ നടത്തിയ മികച്ച ചിത്രകാരനായിരുന്നു നളിന്‍. മികച്ച കലാകാരനായിട്ടും ചിത്രങ്ങള്‍ അയാള്‍ക്ക് ജീവിതമാര്‍ഗ്ഗമായില്ല. അവസാനം ഗതികെട്ടപ്പോള്‍ സ്റ്റുഡിയോ അടച്ചുപൂട്ടി അയാള്‍ പിതാവിന്റെ പലചരക്കു വ്യാപാരത്തില്‍ സഹായിയായി.
‘എനിക്ക് പങ്കാളിയാവാന്‍ എന്റെ അച്ഛന് കച്ചവടമൊന്നുമില്ല’ അവള്‍ പാതി കളിയായും പാതി കാര്യമായും പറഞ്ഞു.
ഞാന്‍ ആലോചിച്ചു. അമിത സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങുന്നു ഇവള്‍, എത്ര വേഗത്തിലാണ് ഇവള്‍ എന്റെ കാര്യങ്ങളില്‍ കടന്നുകയറി ഇടപെടുന്നത്. ഞാന്‍ എന്തെഴുതണം എന്നുപോലും ഇവള്‍ പറഞ്ഞു തുടങ്ങി. പൊതുവെ ഈഗോ ഉള്ള ആളായിട്ടാണ് എഴുത്തുകാര്‍ക്കിടയില്‍ ഞാന്‍ കരുതപ്പെടുന്നത്. വളരെ അപൂര്‍വം ആളുകള്‍ക്കേ ഞാന്‍ എന്റെ കാര്യങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളൂ. നൂതന്‍ മാത്രമാണ് എന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദം ലഭിച്ചിട്ടുള്ള പെണ്ണ്. പക്ഷേ ഇവള്‍ അവളെക്കാളൊക്കെ ബുദ്ധിമതിയാണ് എന്നാല്‍ പെരുമാറ്റത്തില്‍ നിഷ്‌കളങ്കയും.
‘അതെന്താ നീ അങ്ങനെ പറഞ്ഞത്? നിനക്ക് സഹായിക്കാന്‍ അച്ഛനും അമ്മയും മറ്റു പല ബന്ധുക്കളുമുണ്ടല്ലോ.’
അവള്‍ ക്ഷോഭത്തോടെ എന്നെ തുറിച്ചുനോക്കി.
‘എന്റെ അച്ഛന്‍ ആരാണെന്ന് എന്റെ അമ്മക്കറിഞ്ഞു കൂടാ.’
അവളുടെ സ്വരം മാറിയിരുന്നു.
‘അമ്മക്ക് അമ്മയുടെ കാര്യം, എനിക്ക് എന്റെ കാര്യം.’
‘നിന്റെ അമ്മയെ ഞാന്‍ അടുത്തയിടെ കണ്ടു.’
അവള്‍ അതു കേട്ടതായി നടിച്ചില്ല. കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറി മറിയുന്നു. ഇവളെ മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല.
‘എന്റെ അമ്മയുടെ യഥാര്‍ത്ഥ വേഷം സര്‍ കണ്ടിട്ടില്ല. അവര് ഒരു കോള്‍ ഗേളുമല്ല ശീലാവതിയുമല്ല. ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ സര്‍ എന്നെ ഇവിടെ നിന്ന് പുറത്താക്കും. സോ മാലിഗ്‌നന്റ് എ ക്രീച്ചര്‍ ഐ ആം. സോ ഇല്‍ ഫേറ്റഡ്.’
അവളുടെ സമനില തെറ്റുകയാണെന്ന് എനിക്ക് തോന്നി. ആ കണ്ണുകളില്‍ ഇത്രയധികം ക്രൗര്യം ഞാന്‍ കണ്ടിട്ടില്ല.
അവളുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. എനിക്ക് ആളുകള്‍ കരയുന്നത് കണ്ടാല്‍ വിഷമം തോന്നുന്ന ആളാണ്. അത് നല്ലപോലെ ബോധ്യപ്പെട്ടവളാണ് നൂതന്‍.
‘വലിയ ഗൗരവമൊക്കെ കാണിക്കും. പക്ഷേ, എന്റെ കണ്ണു നിറഞ്ഞാല്‍ തന്റെ കണ്ണു നിറയും’ എന്നാണ് എന്റെ സഹാനുഭൂതിയെക്കുറിച്ച് നൂതന്‍ പറയാറുള്ള ഒരു വാസ്തവം.
എന്റെ ഭാവമാറ്റം അവള്‍ കണ്ടുവെന്ന് തോന്നുന്നു. അവള്‍ എന്റെ അടുത്തേക്ക് വന്നു.
‘അമ്മയുടെ പുതിയ സുഹൃത്തായ കേണല്‍ ഗില്ലിന് പെര്‍സെക്യൂഷന്‍ മാനിയ ഉണ്ട്. സ്ത്രീകളാണ് അയാളുടെ ഉന്നം. അമ്മ അവസരത്തിനൊത്ത് മാറി. റിട്ടയേര്‍ഡ് സോള്‍ജ്യര്‍ ജര്‍ണയില്‍സിങ്ങ് ഗില്‍ അമ്മയെ ഒപ്പം പാര്‍പ്പിക്കുന്നു. ഒരു ന്യൂഡോമാനിയാക്കായ അയാളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുവാന്‍ അമ്മയ്ക്ക് യാതൊരു മടിയുമില്ല.’
ചെറിയ ഇടവേളക്കു ശേഷം അവള്‍ തുടര്‍ന്നു.
‘വികാസ് സാര്‍ ആണ് എന്നെ നൂതന്‍ ആന്റിക്കു പരിചയപ്പെടുത്തിയത്. ഞാന്‍ നൂതന്‍ ആന്റിയുടെ വീട്ടില്‍ കുറച്ചദിവസം താമസിച്ചു.’
വികാസ് സ്വരൂപിനെ അവള്‍ക്ക് വലിയ ബഹുമാനമാണ്. അവളുടെ ചിത്രമെഴുത്തിലുള്ള വാസന കണ്ടെത്തിയത് അമ്മയാണെങ്കിലും ബറോഡയില്‍ പഠിക്കാന്‍ വിട്ടതും അതിനുള്ള സഹായങ്ങള്‍ ചെയ്തതും വികാസ് സ്വരൂപ് ആയിരുന്നു. അതെല്ലാം തുറന്നുപറയുവാന്‍ അവള്‍ക്ക് യാതൊരു സങ്കോചവുമില്ലായിരുന്നു.
ആ കഥ കേട്ടപ്പോള്‍ എനിക്കുണ്ടായ വിഷമം അവള്‍ മനസ്സിലാക്കിയെന്നു തോന്നുന്നു.
‘എനിക്ക് നല്ല ധൈര്യമുണ്ട് സര്‍, ഞാന്‍ എങ്ങനെയും ജീവിക്കും. അന്തസ്സൊന്നും എന്നെപ്പോലുള്ളവരുടെ സ്വത്തല്ല.’
അന്ന് എനിക്ക് യാതൊരു ജോലിയും ചെയ്യാന്‍ തോന്നിയില്ല.
പിറ്റേന്ന് രാവിലെ അവള്‍ പതിവ് പോലെ ചായ തന്നു. തലേന്ന് സംഭവിച്ച വൈകാരിക തകര്‍ച്ചയുടെ ശേഷിപ്പുകളൊന്നും അന്നു രാവിലെ അവളെ ബാധിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി.

(തുടരും)
Copy Right Reserved

ബെല്‍ അമി | അദ്ധ്യായം 4

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *