മെഫിസ്റ്റോഫിലിസ്
ബെല്‍ അമി | അദ്ധ്യായം 22 | രാജന്‍ തുവ്വാര
ഇടതടവില്ലാതെ, അനുസ്യുതം, അനര്‍ഗളം എന്നൊക്കെയുള്ള പദങ്ങള്‍ മതിയാകുമോ ഇന്നുച്ചതിരിഞ്ഞ് ഞാന്‍ അനുഭവിച്ച എഴുത്തിന്റെ രാസപ്രക്രിയക്കുറിച്ചു പറയുവാനെന്ന് ഞാന്‍ ആലോചിക്കുവാന്‍ കാരണം മധുമതിയാണ്. അവളെന്റെ വലതു ചുമലിന്റെ പുറകില്‍ നഗ്‌നയായി മുന്നോട്ടു ചാഞ്ഞുനിന്ന് എന്റെ കാതില്‍ മന്ത്രിക്കുകയായിരുന്നു വാക്കുകള്‍. പൂര്‍ണവിരാമങ്ങളും അര്‍ദ്ധവിരാമങ്ങളും അവിടവിടെ എങ്ങിനെ നിരന്നു? അവളുടെ ചുണ്ടൊരിക്കല്‍, ക്ഷമിക്കണം, ഒരിക്കലല്ല അനവധി തവണ എന്റെ കാതിലമര്‍ന്നു. കാമലോലുപമായ കൂജനങ്ങളും ശീല്‍ക്കാരങ്ങളും കിതപ്പോടെ ആടിയുലഞ്ഞു. അവളുടെ വലതുമുല എന്റെ ചുമലില്‍ പ്രണയപൂര്‍വ്വം അമര്‍ന്നെഴുന്നേറ്റു. ഇടയിലൂടൊരു നദിയൊഴുകിപ്പോകെ മധുമതിയും ഞാനുമാ പുഴയില്‍ വിവസ്ത്രരായ് നീന്തി. ഞങ്ങളുടെ ക്രീഡാനുഭവങ്ങള്‍ കണ്ടു മോഹിച്ചുവന്ന ഒരു മുതലപ്പെണ്ണിന്‍ മുതുകില്‍ കയറി..
ആറു നാഴിക നേരമാണങ്ങനെ എഴുതിയത്. കപ്യൂട്ടറിന്റെ വെള്ളിത്തിരയില്‍ എത്ര പുറങ്ങള്‍ പിന്നിട്ടുവെന്ന് തിട്ടപ്പെടുത്തുവാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല.
‘വിജയ് നീ വെകീട്ട് ചായ കുടിക്കുന്ന ശീലക്കാരനല്ലേ?’
ഹോ.. മധുമതി.. അഭിജാതവസ്ത്രങ്ങളില്‍ എന്റെ മുറിയുടെ വാതില്‍ക്കല്‍..
ഞാന്‍വലതു വശത്തേക്ക് തല ചെരിച്ച് അവളെ നോക്കി മന്ദഹസിച്ചു:
‘അതെ.’
ഇതുവരെ നടന്ന എഴുത്തിനെക്കുറിച്ചാലോചിച്ചപ്പോള്‍ എനിക്ക് അവളെ നോക്കി പ്രണയപൂര്‍വ്വമല്ലാതെ പുഞ്ചിരിക്കുവാന്‍എങ്ങനെ സാധിക്കും?
അവള്‍ എന്റെ അടുത്തേക്ക് വന്നു.
പുരുഷന്മാരെപ്പോലെയല്ല സ്ത്രീകള്‍. അവര്‍ എപ്പോഴും സുഗന്ധവാഹികളാണ്, ഹൃതുവിലായാലും പ്രണയത്തിലായാലും. ഇവള്‍ ഏതു സുഗന്ധലേപനമാണ് പുരട്ടിയിരിക്കുന്നത്?
‘നീ ഏതു സുഗന്ധ ലേപനമാണ് പുരട്ടിയിരിക്കുന്നത്?’
എന്റെ ചോദ്യത്തിന് അവള്‍ പൊട്ടിച്ചിരിച്ചു.
‘വിയര്‍പ്പിന്റെ….’
അവള്‍ എന്റെ നേര്‍ക്ക് ചായക്കപ്പ് നീട്ടി.
‘ഇത് കുടിച്ചാല്‍ നിന്റെ ഘ്രാണശേഷി മടങ്ങി വരും.’
ഞാന്‍ ചിരിക്കുന്നത് കണ്ട് അവളും ചിരിച്ചു.
ഞാന്‍ മധുമതിയുടെ മാറിടത്തിലേക്ക് ഉറ്റു നോക്കി. മാറിടം നഗ്‌നമായിക്കിടക്കുന്നോ എന്ന ശങ്കയില്‍ അവളും സ്വന്തം മാറിടത്തെ നിരീക്ഷിച്ചു.
എന്റെ ചുണ്ടിലെ ഗൂഢപ്പുഞ്ചിരി കണ്ട് അവള്‍ അമ്പരന്നു.
‘ഇവിടെ എന്നോടൊപ്പം താമസിച്ചു ചിത്രമെഴുതിക്കൂടെ നിനക്ക്?’
അവള്‍ എന്നെ സന്ദേഹത്തോടെ നോക്കി
‘നീ സീരിയസ് ആണോ, അതോ..?’
‘എന്റെ മധുമതി, നിന്റെ ചിത്രമെഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ നിന്നോട് എന്നെങ്കിലും സീരിയസ് അല്ലാതെ സംസാരിച്ചിട്ടുണ്ടോ?’
എന്റെ വാക്കുകള്‍ അവളെ നോവിച്ചു
അവളുടെ മുഖം മങ്ങി
‘പ്ലീസ്… നീ വിഷമിക്കാന്‍ പറഞ്ഞതല്ല. ഞാന്‍ ഒരു മോഹം പറഞ്ഞതാ.’
അല്‍പനേരത്തെ നിശ്ശബ്ദതക്കുശേഷം ഞാന്‍ തുടര്‍ന്നു:
‘അന്‍പതു വയസ്സിനുശേഷം ഫ്രിദയും ജോര്‍ജിയായും മേരി കസാറ്റും ചെയ്ത വര്‍ക്കുകള്‍ കണ്ടപ്പോള്‍ നിന്നോട് എനിക്കങ്ങനെ പറയാന്‍ തോന്നി.’
ആ വാക്കുകള്‍ അവളെ ഇമോഷണലാക്കിയെന്നു തോന്നി എന്റെ കൈയിലെ ചായക്കപ്പ് വാങ്ങി ഡെസ്‌കില്‍ വെച്ച് അവള്‍ പറഞ്ഞു:
‘നിന്റെയൊപ്പം ജീവിക്കാനെനിക്ക് കൊതി തോന്നുന്നു. ഇങ്ങനെ പറഞ്ഞാല്‍ പൈങ്കിളിയാകുമോ ഞാന്‍?’
എനിക്ക് ചിരിക്കാതിരിക്കാന്‍ സാധിച്ചില്ല. ചിരിയുടെ ഇടയില്‍ ഞാനവളുടെ കൈകള്‍ എന്റെ വരുതിയിലാക്കി.
‘നീ ചിത്രമെഴുതുന്ന പൈങ്കിളിയാണല്ലോ.’
അവള്‍ എന്നോട് ചേര്‍ന്നു നിന്നു. അവളുടെ ശരീരത്തിനിപ്പോള്‍ ആര്‍ട്ടമീസിയയുടെ ചൂടും ഗന്ധവും.
‘നമുക്കൊരുമിച്ചു കുറച്ചു കാലം ജീവിക്കണം. ഞാന്‍ എഴുതുമ്പോള്‍ മെഫിസ്റ്റോഫിലിസ് ആയി നീ എന്റെ ചിത്രമെഴുതണം.’
അവളെന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് തുടങ്ങി.
എത്രനേരം ഞങ്ങള്‍ അങ്ങനെ ആലിംഗനബദ്ധരായി ഇരുന്നിട്ടുണ്ടാകും?
അര മണിക്കൂര്‍? അതിലധികം?
അവളുടെ മാറിടം മാത്രമാണ് നഗ്‌നം. ഞാന്‍ അവിടേക്ക് നോക്കുമ്പോഴെല്ലാം അവള്‍ ഗൂഢസ്മിതം നല്‍കി
‘നിനക്ക് എന്താണിഷ്ടമെന്ന് എന്നെപ്പോലെ മറ്റാര്‍ക്കാണീ ലോകത്തില്‍ അറിയുക എന്ന് പറഞ്ഞാല്‍ നീ നിഷേധിക്കുമോ?’
ഒരിക്കല്‍ കൂടി ഞാനവളെ പുണര്‍ന്നു. അന്‍പതു കഴിഞ്ഞിട്ടും എത്ര സചേതനമായ ശരീരം. മേദസ്സ് അവളെ വളരെക്കുറച്ചുമാത്രം ഗ്രസിച്ചിരിക്കുന്നു.
‘സുന്ദരിയായ ചിത്രകാരി.’
എന്റെ വാക്കുകള്‍ അവളെ പ്രകോപിപ്പിച്ചു. അവളെന്റെ വലതു മാറില്‍ കടിച്ചു.
ഒരു വട്ടംകൂടി ഞാന്‍ അവളെ പുണര്‍ന്നുകൊണ്ട് ചോദിച്ചു:
‘നിന്റെ മനസ്സിലിപ്പോള്‍ അസ്വസ്ഥതയുണ്ടോ?’
അവള്‍ എന്റെ കണ്ണുകളിലേക്ക് മാത്രം നോക്കി.
‘ഇല്ല.’
‘അതുമതി. അതാണെന്റെ ആഗ്രഹം.’
അപ്പോള്‍ അവളെന്റെ ചുണ്ടില്‍ കടിച്ചത് കാമലോലുപയായല്ല.
‘നിന്റെ മോള്‍ നീ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരെയെത്തും.’
എന്റെ വാക്കുകള്‍ കേട്ട് അവളുടെ വലതുകണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞു.
‘നീ പറയുമ്പോഴാണ് അങ്ങനെയൊക്കെ എനിക്കും തോന്നുന്നത്.’
എന്റെ സെല്‍ ഫോണ്‍ ശബ്ദിച്ചില്ലായിരുന്നെങ്കില്‍ നിതാന്തമായ് ഞങ്ങള്‍ അങ്ങിനെ ഇരിക്കുമായിരുന്നു.
അവള്‍ എന്നില്‍ നിന്ന് വേര്‍പെട്ടു.
ജൂഡിത്ത് ആണല്ലോ. എന്താണിപ്പോള്‍ വിളിക്കാന്‍
‘സര്‍ ഒരു നല്ല വര്‍ത്തമാനമുണ്ട്…’
‘പറ…’
അവള്‍ ഒന്ന് ഇടറി..
‘എന്നെ മമ്മ വിളിച്ചിരുന്നു… എനിക്ക് ജനീവയിലെ ഞാന്‍ പഠിച്ച ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂൂട്ടില്‍ ഫാക്കല്‍റ്റി ആയി പോസ്റ്റിങ്ങ് കിട്ടി.’
‘ഗ്രേറ്റ്… കണ്‍ഗ്രാറ്റ്‌സ്.’
‘താങ്ക് യു.. പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. അത് ഞാന്‍ അവിടെ വരുമ്പോള്‍ പറയാം.’
‘ഉം… നിനക്ക് എന്നുപോകണം?’
‘ഒരു മാസത്തിനുള്ളില്‍ ജോയിന്‍ ചെയ്യണം.’
‘ഓക്കേ…’
‘ബാക്കി നേരില്‍ പറയാം.’
‘റൈറ്റ്.’
ആ സംഭാഷണം ആകാംക്ഷയോടെ കേട്ടുനിന്ന മധുമതിയോട് ഞാന്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു.
‘മുന്നുവിന്റെ ജീവാത്മാവാണവള്‍…’
വിഷാദച്ചുവയുള്ള സ്വരത്തില്‍ മധുമതി പറഞ്ഞു
ഞാന്‍ അവളോട് അവര്‍ തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചു ഇതുവരെ ചെറിയ സൂചന പോലും നല്‍കിയില്ല.
‘നിന്റെ മോള്‍ ഒറ്റപ്പെട്ടു പോവില്ലെന്ന് എന്റെ മനസ്സ് പറയുന്നു…’
ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
അവള്‍ ഞാന്‍ നല്‍കിയ ചായക്കപ്പും ആശ്വാസവും പേറി താഴേക്കിറങ്ങിപ്പോയി.
അന്ന് വൈകുന്നേരം എക്‌സിബിഷന്‍ കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ രണ്ടു കൂട്ടുകാരികളുടെ മുഖത്തും ഇന്നലെ കണ്ട ആഹ്ലാദവും
ചുറുചുറുക്കുമില്ലായിരുന്നു. അത്താഴം കഴിഞ്ഞ് അവരവരുടെ മുറികളിലേക്ക് പിരിയാന്‍നേരം ഞാന്‍ ജൂഡിത്തിനോട് പറഞ്ഞു:
‘നിന്നോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.’
‘എനിക്കുമുണ്ട്…’
ജൂഡിത്തിന്റെ മറുപടി.
ഞങ്ങള്‍ മാവിന്‍ചുവട്ടില്‍ ഒത്തുകൂടി.
മധുമതിക്ക് അത് പുതിയ അനുഭവമായിരുന്നു. മദ്യപാനം മധുമതിക്ക് അപരിചിതമൊന്നുമല്ല. പാര്‍ട്ടികളില്‍ മിക്കവാറും മദ്യപിക്കാറുണ്ട് , അവള്‍ പറ്ഞ്ഞു.
ദര്‍ബാറില്‍ ജൂഡിത്ത് ആണ് അന്ന് മദ്യം ഒഴിച്ചുകൊടുത്തത്. മിക്കവാറും അവള്‍ തന്നെയാണ് അത് ചെയ്യാറുള്ളത്. പതിവുള്ള ശനിയാഴ്ച ദര്‍ബാര്‍ ഇല്ലെങ്കിലും ജൂഡിത്തിന് ജനീവയില്‍ ചിത്രകലാധ്യാപികയായി ജോലി കിട്ടിയതിലുള്ള സന്തോഷപ്രകടനമാണ് ഇന്നത്തെ മദ്യപാനസദസ്സ്.
അല്പം മദ്യം അകത്തു ചെന്നപ്പോഴേക്കും ചാരുമതിയുടെ നിയന്ത്രണം വിട്ടു. അവള്‍ പതിവിനു വിപരീതമായി കരയാന്‍ തുടങ്ങി.
ചാരുമതി മദ്യപിക്കുന്നത് ആദ്യമായി കാണുകയായിരുന്നു മധുമതി.
ഇനി മകളുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെടുകയില്ലെന്ന് അവള്‍ തീരുമാനിച്ചിരുന്നു. അവള്‍ ആ തീരുമാനം പാലിക്കുന്നുവെന്ന് ഞാന്‍ ഉറപ്പുവരുത്തി. പക്ഷേ മകള്‍ കരയുന്നത് കണ്ടപ്പോള്‍ മധുമതിക്ക് വിഷമം തോന്നികാണുമെന്ന് എനിക്കെന്നല്ല ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.
മധുമതി സാധാരണയില്‍ കവിഞ്ഞ രീതിയില്‍ മദ്യം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് എവിടെയോ പിശകുണ്ടെന്ന് തോന്നി. ഞാന്‍ മധുമതിയുടെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
‘ഇനി വേണ്ട മധുമതി. നീ പോയി കിടക്കണം.’
മധുമതി എന്നെ നോക്കിയപ്പോള്‍ കൂമ്പിത്തുടങ്ങിയ അവളുടെ കണ്‍പോളകള്‍ ഞാന്‍ കണ്ടു.
‘വാ പോകാം…’
ഞാന്‍ മധുമതിയെ അവളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവളെ അകത്താക്കി തിരികെ പോരുമ്പോള്‍ അവള്‍ ഉലയുന്ന സ്വരത്തില്‍ ചോദിച്ചു’
‘നീ ഇവിടെ കിടക്കുമോ?’
ഞാന്‍ അല്പം പരുഷമായി അതിനോട് പ്രതികരിച്ചു.
‘മിണ്ടാതെ കിടന്നുറങ്ങ്, കൊച്ചുകുഞ്ഞൊന്നുമല്ല നീ.’
വാതില്‍ ചാരി ഞാന്‍ തിരികെ മാവിന്‍ ചുവട്ടിലെത്തി.
ചാരുമതി മേശപ്പുറത്തു തല ചായ്ച്ചുറങ്ങുന്നു.
‘നീ എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞല്ലോ?’
‘അത് പറയാന്‍ കാത്തിരിക്കുകയാണ് ഞാന്‍.’
‘ഉം…’
‘എനിക്ക് ജോലി കിട്ടിയെന്നത് ശരി തന്നെ, പക്ഷേ…’
അവള്‍ ബാക്കി പറയുവാന്‍ സന്ദേഹിച്ചു.
ഞാന്‍ അവള്‍ ബാക്കി പറയുന്നതും കാത്ത് അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
‘ചാരുമതിയെക്കൂടാതെ ഞാന്‍ പോവുകയില്ല.’
എനിക്ക് അവളുടെ ആലോചനയുടെ ഗതി മനസ്സിലായി.
കാമുകിയെ കൊണ്ടുപോകുന്നതില്‍ എനിക്കെന്തെങ്കിലു മെതിര്‍പ്പുണ്ടോ എന്നറിയണം അവള്‍ക്ക്.
നഷ്ടബോധം മറച്ചുപിടിക്കുന്നതിനായി പരിഹാസച്ചുവയോടെ ഞാന്‍ ചിരിച്ചു.
‘അവളെ കൂട്ടിക്കോ? ആരും നിന്നെ തടയില്ല.’
ജൂഡിത്ത് നിശ്ശബ്ദമായിരുന്നു.
കുറച്ചുനേരം നിശ്ശബ്ദത തുടര്‍ന്നപ്പോള്‍ ഞാന്‍ ഇടപെട്ടു:
‘നീ അവളെ കൊണ്ടുപോകുക. അവള്‍ക്കവിടെ എന്തെങ്കിലും ജോലി കിട്ടും. മോഡലിംഗ് ചെയ്തിട്ടായാലും അവള്‍ ജീവിക്കും. പെയിന്റിങ്ങ് ടാലന്റ് അവളെ രക്ഷിക്കുമെന്നാണ് എന്റെ വിശ്വാസം.’
‘എനിക്കും ആ വിശ്വാസമുണ്ട്. എന്നേക്കാള്‍ ടാലന്റ് ഉണ്ടവള്‍ക്ക്.’
‘എങ്കില്‍ നീ നിന്റെ മമ്മയോട് പറഞ്ഞ് അവള്‍ക്കൊരു വിസ സംഘടിപ്പിച്ചുകൊടുക്ക്.’
‘അങ്ങനെ ചെയ്യാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മമ്മ എന്നെ തിരസ്‌കരിക്കാന്‍ സാധ്യാതയില്ല.’
‘എന്തിനാണത് നാളേക്ക് വെച്ച് നീട്ടുന്നത്…’
ഞാന്‍ അവളെ ജാഗ്രതപ്പെടുത്തി:
‘ഇന്ന് തന്നെ മെസ്സേജോ മെയിലോ കൊടുക്ക്.’
ഞാന്‍ ചാരുമതിയെ അവളുടെ മുതുകില്‍ തട്ടി വിളിച്ചു.
‘എഴുന്നേറ്റ് അകത്തുപോയി കിടന്നുറങ്ങ്.’
അവള്‍ മൂളി. പരിസരബോധം നഷ്ടപ്പെട്ടതിന്റെ സൂചനകള്‍ ആ അവ്യക്തശബ്ദത്തിലുണ്ടായിരുന്നു.
ജൂഡിത്ത് അവളുടെ മമ്മക്ക് മെസ്സേജ് അയക്കുകയാണെന്നു തോന്നുന്നു. ഇപ്പോള്‍ അവള്‍ പുഞ്ചിരിക്കുന്നുണ്ട്, ചാറ്റിങ്ങിലാണ്.
ഇടക്ക് അവളുടെ മുഖം മേഘാവൃതമായി. അവള്‍ അതിവേഗം എന്തോ ടൈപ്പ് ചെയ്തു.
ടൈപ്പ് ചെയ്തതിനുള്ള മറുപടി വായിക്കുമ്പോള്‍ അവളുടെ മുഖത്തെ മാറിമറിയുന്ന ഭാവങ്ങള്‍ കാണാന്‍ കൗതുകമുണ്ട്.
അവള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി
‘മമ്മ ഒരു ജോലി ശരിയാക്കാമെന്ന് പറയുന്നുണ്ട്.’
അവള്‍ പുഞ്ചിരിയോടെ ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു.
‘ചാരു എന്റെ ലെസ്‌ബോ ആണോന്ന് ചോദിക്കുകയാണ് മമ്മ.’
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകളില്‍ അനുരാഗമുണ്ട്.
അടുത്ത വാക്കുകള്‍ അവള്‍ അല്പം പരുഷമായി പറഞ്ഞു
‘അവള്‍ ബ്ലാക്ക് ആണോ ബ്രൗണ്‍ ആണോ എന്നാണ് മമ്മയുടെ ചോദ്യം?’
അതു കേട്ടപ്പോള്‍ ഞാന്‍ അന്തംവിട്ടിരുന്നു.
‘ഷി ഈസ് എ ഫക്ക് മെഷിന്‍, നോട്ട് ബ്ലാക്ക് ഓര്‍ ബ്രൗണ്‍. മമ്മ നീഡ്‌സ് സച് എ റെസ്‌പോണ്‍സ്.’
പെട്ടെന്നവളുടെ വാട്‌സ് ആപ്പ് കിളി ശബ്ദിച്ചു.
അതു വായിച്ച് അവള്‍ പൊട്ടിച്ചിരിച്ചു.
‘ഡു യു റീഡ് ഫ്രഞ്ച്?’
ഞാന്‍ ഉവ്വെന്ന് തലകുലുക്കി.
അവള്‍ ചാറ്റ് ബോക്‌സ് എനിക്ക് കാണിച്ചു തന്നു.
കണ്ണീരിന്റെ മുത്തുകള്‍ ചാറ്റ് ബോക്‌സില്‍ ഒപ്പം ക്ഷമാപണവും.
‘ഓ സോറി ബേബി, സോറി, റിയലി സോറി.’
വീണ്ടും കണ്ണീര്‍ കണങ്ങള്‍…
‘ആള്‍വെയ്‌സ്, ടേക്ക് ഹേര്‍ വിത്ത് യു… ആള്‍വെയ്‌സ്.’
അവള്‍ വീണ്ടും ചാറ്റ് ബോക്‌സില്‍ എഴുതി.
‘ഷി ഈസ് ആന്‍ ഇറ്റാലിയന്‍ ഡിസെന്റര്‍, വണ്‍ ബരേസി ലവ്ഡ് ആന്‍ഡ് ഫക്ക്ഡ് ഹേര്‍ മോം.’
തല്‍ക്ഷണം വലിയൊരു ചിരി അവളുടെ മമ്മയുടെ ചുണ്ടില്‍നിന്ന് ജൂഡിത്തിന്റെ ചാറ്റ് ബോക്‌സിലേക്ക് പറന്നു വീണു.
ബൈ എന്ന പദം തെളിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ അടച്ചു.
‘താങ്കളോട് അന്വേഷണം അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട് മമ്മ. ഷി അഡോര്‍സ് യൂ.’
ഞാന്‍ ചിരിച്ചു.
‘ഞാന്‍ ബ്രൗണ്‍ ആണെന്നറിയില്ലേ നിന്റെ മമ്മക്ക്.’
അവളുടെ മുഖം കറുത്ത മേഘങ്ങളുടെ പിടിയില്‍. മഴ പെയ്താല്‍ അത് എന്റെ പിഴ.
‘സോറി ഡാര്‍ലിംഗ്.’
ഞാനവളുടെ കൈപ്പടം കവര്‍ന്ന് അതെന്റെ ചുണ്ടോട് ചേര്‍ത്തു.
അവള്‍ എന്റെ ചുമലിലേക്ക് ചാഞ്ഞു.
(തുടരും)
Copy Right Reserved